Breaking

Saturday, February 29, 2020

ഓരോ എട്ടുമിനിറ്റിലും ഒരു കുട്ടിയെ കാണാതാവുന്നു

തിരുവനന്തപുരം: ഓരോ എട്ടുമിനിറ്റിലും രാജ്യത്ത് ഒരു കുട്ടിയെ കാണാതാവുന്നുവെന്ന് ദേശീയ കുറ്റാന്വേഷണബ്യൂറോ. ഒരുവർഷം ഒരുലക്ഷത്തോളം കുട്ടികൾ അപ്രത്യക്ഷരാവുന്നു. കഴിഞ്ഞവർഷം കേരളത്തിൽനിന്ന് 487 കുട്ടികൾ കാണാതായ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ 30 കുട്ടികളെ കാണാതായി. പൊതുജന പങ്കാളിത്തത്തോടെ കുട്ടികളെ കണ്ടെത്താനാണ് 'ട്രാക് ചൈൽഡ്' എന്ന വെബ്സൈറ്റ് തുടങ്ങിയത്. ഈ സംവിധാനംവന്നശേഷം കേരളത്തിൽനിന്ന് 3851 കുട്ടികളെ കാണാതായെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഇതിൽ, 3163 കുട്ടികളെ കണ്ടെത്താനായി. 688 കുട്ടികളെക്കുറിച്ച് ഒരു വിവരവുമില്ല. 15 ദിവസത്തിനുള്ളിൽ കാണാതായത് 13 പെൺകുട്ടികളെ * ആറുവയസ്സുകാരി അഭിരാമി മുതൽ 17 വയസ്സുകാരി ജ്യോതികവരെ 13 പെൺകുട്ടികളാണ് 15 ദിവസത്തിനുള്ളിൽ കേരളത്തിലെ വീടുകളിൽനിന്ന് അപ്രത്യക്ഷമായത്. * 2018-ൽ കേരളത്തിൽ 205 കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ, 191 പേരും പെൺകുട്ടികളാണ്. 2016 മേയ് മുതൽ 2019 വരെ കേരളത്തിൽ 578 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി കേസുണ്ട്. * ഒളിച്ചോടിയ കേസുകളിലും തുടക്കത്തിലുള്ള പരാതി തട്ടിക്കൊണ്ടുപോയി എന്ന തരത്തിലാകാം. ഇതാണ് ഇത്തരമൊരു ഉയർന്ന കണക്ക് കേരളത്തിലുണ്ടാകുന്നതിന്റെ കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. അല്ലാതെ കേരളത്തിൽ ആശങ്കപ്പെടുത്തുന്നവിധം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവമില്ലെന്നും പോലീസ് പറയുന്നു. * കാണാതാവുന്ന കുട്ടികളിലേറെയും പെൺകുട്ടികളാണ്. ഇന്ത്യയിൽ 2018-ൽ 57,187 കുട്ടികളെ കാണാതാകുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്തിട്ടുണ്ട്. ഇതിൽ 44,209 പേർ പെൺകുട്ടികളാണ്. * കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും മഹാരാഷ്ട്രയുമാണ് മുന്നിൽ. മഹാരാഷ്ട്രയിൽ 10,623 കുട്ടികളാണ് 2018-ൽ കാണാതായത്. ഇതിൽ 7637 പെൺകുട്ടികളാണ്. ഡൽഹി, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെല്ലാം കാണാതാവുന്ന പെൺകുട്ടികളുടെ എണ്ണം കൂടുതലാണ്. തമിഴ്നാട്ടിൽ 341 കുട്ടികളെ കാണാതായിരുന്നു. ഇതിൽ 328 പേരും പെൺകുട്ടികളാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കുട്ടികൾ കാണാതാവുന്ന സംഭവം കുറവാണ്. മിസോറമിൽ 2018-ൽ നാലുകുട്ടികളെ മാത്രമാണ് കാണാതായത്. ഈ നാലുപേരും ആൺകുട്ടികളാണ്. Content Highlights:child missing cases


from mathrubhumi.latestnews.rssfeed https://ift.tt/38cdD6e
via IFTTT