Breaking

Friday, February 28, 2020

ഒന്നരവയസ്സുകാരന്റെ കൊല: അമ്മ ശരണ്യയുടെ കാമുകനും അറസ്റ്റിൽ

കണ്ണൂർ: പിഞ്ചുകുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. കുഞ്ഞിന്റെ അമ്മ ശരണ്യയുടെ കാമുകൻ വാരം വലിയന്നൂർ പുനയ്ക്കൽ നിധിനെ(28)യാണ് അറസ്റ്റുചെയ്തത്. അമ്മ ശരണ്യ നേരത്തേ അറസ്റ്റിലായിരുന്നു. ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ലഭിച്ച സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് നിധിനെ രണ്ടാംപ്രതിയായി ചേർത്തത്. കൊലപാതക പ്രേരണ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കൊലപാതകത്തിൽ നിധിന് നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ 17-ന് പുലർച്ചെയാണ് സംഭവം. ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാനില്ലെന്ന കുഞ്ഞിന്റെ അമ്മയുടെ പരാതിയെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് കടൽക്കരയിലെ പാറക്കെട്ടിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സംഭവം നടന്നതിന്റെ പിറ്റേദിവസംതന്നെ കുട്ടിയുടെ അമ്മ തയ്യിൽ സ്വദേശിനി ശരണ്യയെ(22) പോലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ചയാണ് ശരണ്യയുടെ കാമുകൻ നിധിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കണ്ണൂർ ഡിവൈ.എസ്.പി. പി.പി.സദാനന്ദൻ പറയുന്നത് ഇങ്ങനെ: കുഞ്ഞിനെ കൊലപ്പെടുത്തി അത് ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവെച്ച് നിധിനുമായി ഒരുമിച്ച് ജീവിക്കാനുള്ള ശ്രമമാണ് ശരണ്യ നടത്തിയത്. കുഞ്ഞിനെ ഒഴിവാക്കിയാൽ ഒരുമിച്ച് ജീവിക്കാമെന്ന് കാമുകനായ നിധിൻ ഉറപ്പുകൊടുത്തിട്ടില്ലെങ്കിലും ഇവർതമ്മിൽ നടന്ന സംഭാഷണങ്ങളിൽ ഈ ധ്വനിയുണ്ടായിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നിധിൻ കുറ്റക്കാരനാണെന്ന് വ്യക്തമായിട്ടുണ്ട്. സാഹചര്യത്തെളിവുകളും ഇയാൾക്കെതിരാണ്. സിറ്റി സി.ഐ. പി.ആർ.സതീശൻ, എ.എസ്.ഐ.മാരായ എം.അജയൻ, പി.കെ.ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ.പി.സന്ദീപ്, എ.ഷാജി, കെ.മിനി, ബിന്ദു സതീശൻ, ടി.കെ.ഷക്കീറ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്. ശരണ്യ ഏറെക്കാലമായി നിധിന്റെ നിയന്ത്രണത്തിൽ ശരണ്യ ഏറെക്കാലമായി നിധിന്റെ നിയന്ത്രണത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലൈംഗികചൂഷണത്തിനുപുറമെ നിധിൻ സാമ്പത്തികമായും ശരണ്യയെ ചൂഷണംചെയ്തിരുന്നു. ശരണ്യയുടെ വീടിനുസമീപത്തെ സഹകരണബാങ്കിൽനിന്ന് ശരണ്യയുടെപേരിൽ ഒരുലക്ഷം രൂപ വായ്പയെടുപ്പിക്കാനുള്ള ശ്രമം നടന്നുവരികയായിരുന്നു. ഇതിന്റെ രേഖകൾ നിധിന്റെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ശരണ്യയുടെ ബ്രേസ്ലെറ്റുൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ നിധിൻ സ്വന്തമാക്കിയിരുന്നു. വിയാന്റെ കൊലപാതകം നടന്നതിന്റെ തലേദിവസം പുലർച്ചെ ഒന്നരമണിക്ക് നിധിൻ ശരണ്യയുടെ വീട്ടിലെത്തിയതായുള്ള തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ടൗണിലെ ഒരു ബാങ്കിന്റെ കൗണ്ടറിനുസമീപം ഒന്നരമണിക്കൂറോളം സമയം ഇരുവരും സംസാരിച്ചുനിൽക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. മൂന്നുദിവസത്തോളംനീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് പോലീസ് നിധിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടപടിക്രമങ്ങൾക്കുശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. Content Highlights:Thayyil toddler murder: Saranyas lover arrested


from mathrubhumi.latestnews.rssfeed https://ift.tt/2I18i7f
via IFTTT