Breaking

Tuesday, February 25, 2020

ട്രംപിന്റെ രണ്ടാം ദിനം; 22000 കോടിയുടെ പ്രതിരോധ കരാര്‍; മോദിയുമായി കൂടിക്കാഴ്ച

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റായ ശേഷമുള്ള ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിന്റെ ഒന്നാംദിനം പ്രൗഢഗംഭീരമായി പൂർത്തിയായി. ഇന്ത്യ-അമേരിക്ക ആഗോള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിൽ രണ്ടാംദിനമായ ചൊവ്വാഴ്ച നിർണായകമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. രാഷ്ട്രപതി ഭവനിലെ സ്വീകരണമാണ് ചൊവ്വാഴ്ച ട്രംപിനുള്ള ആദ്യ പരിപാടി. രാവിലെ പത്ത് മണിയോടെ രാഷ്ടപതി ഭവനിലെത്തുന്ന ട്രംപിനും ഭാര്യ മെലേനിയ ട്രംപിനും ആചാരപരമായ സ്വീകരണം നൽകും. തുടർന്ന് രാജ്ഘട്ടിലെ മഹാത്മ ഗാന്ധി സമാധിയിലെത്തി രാഷ്ട്രപിതാവിന് പുഷ്പാർച്ചന നടത്തും. പതിനൊന്ന് മണിയോടെ ഹൈദരാബാദ് ഹൗസിലേക്കെത്തും. നിർണായകമായ ട്രംപ്-മോദി കൂടിക്കാഴ്ച ഇവിടെ നടക്കും. ഉന്നത നയതന്ത്രഉദ്യോഗസ്ഥരും പങ്കെടുക്കും. ചർച്ചയ്ക്കൊടുവിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വിവിധ കരാറുകളിലും ധാരണാ പത്രങ്ങളിലും ഇരു രാഷ്ട്രനേതാക്കളും ഒപ്പുവെക്കും. തുടർന്ന് മോദിക്കൊപ്പം ഉച്ചഭക്ഷണം. ഉച്ചയ്ക്ക് ശേഷം യുഎസ് എംബസിയിൽ സ്വകാര്യ ചടങ്ങിലും ട്രംപ് പങ്കെടുക്കും. രാജ്യത്തെ വ്യവസായ പ്രമുഖരുമായും ട്രംപ് കൂടിക്കാഴ്ച നടത്തും.അമേരിക്കൻ പ്രഥമ വനിത മെലേനിയ ട്രംപ് സൗത്ത് ഡൽഹിയിലെ സർക്കാർ സ്കൂൾ സന്ദർശിക്കും. ഒരു മണിക്കൂർ നേരം വിവിധ പരിപാടികളിൽ മെലേനിയ കൂട്ടികളുമായി ചിലവഴിക്കുമെന്നാണ് സൂചന. വൈകീട്ട് ഏഴ് മണിയോടെ രാഷ്ട്രപതി ഭവനിലേക്കെത്തുന്ന ട്രംപ് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് രാഷ്ട്രപതിക്കൊപ്പം അത്താഴവിരുന്ന്. രാത്രി പത്ത് മണിയോടെ 36 മണിക്കൂർ നീണ്ട ഇന്ത്യ സന്ദർശനം പൂർത്തിയാക്കി എയർ ഫോഴ്സ് വിമാനത്തിൽ ട്രംപും ഭാര്യ മെലേനിയ ട്രംപും അമേരിക്കയിലേക്ക് മടങ്ങും.ഇതിനിടെ രാഷ്ട്രപതി ഭവനിലെ വിരുന്നിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങടക്കമുള്ള കോൺഗ്രസ് നേതാക്കൾ വിട്ടുനിൽക്കുമെന്നറിയിച്ചിട്ടുണ്ട്. 22000 കോടി രൂപയുടെ കരാർ 300 കോടി ഡോളറിന്റെ (22,000 കോടി രൂപയോളം) കരാറിൽ ഇന്ത്യയും അമേരിക്കയും ചൊവ്വാഴ്ച ഒപ്പുവെക്കുമെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന നമസ്തേ ട്രംപ് പരിപാടിയിൽ പറഞ്ഞിരുന്നു. 24 സീ ഹോക്ക് ഹെലികോപ്റ്ററുകളും ആധുനിക പ്രതിരോധ സാമഗ്രികളും യു.എസ്. കമ്പനികളിൽനിന്ന് വാങ്ങാനുള്ള കരാറാണിത്. ഇരുരാജ്യങ്ങൾക്കും നേട്ടമുണ്ടാകുന്ന വമ്പൻ വ്യാപാര ഇടപാടിനായി ഭാവിയിൽ ധാരണയുണ്ടാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം ട്രംപിന്റെ സന്ദർശനത്തിനു മുന്നോടിയായി വ്യാപാരക്കരാറുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ചില നിർണായക വിഷയങ്ങളിൽ ധാരണയിലെത്താൻ കഴിയാതിരുന്നതിനാൽ ഇതു സാധ്യമായില്ല. content highights;Trump India visit day 2


from mathrubhumi.latestnews.rssfeed https://ift.tt/2HUJpKy
via IFTTT