ചങ്ങനാശ്ശേരി: കാമുകിയെ വീഡിയോകോൾചെയ്ത് യുവാവ് ലോഡ്ജിൽ തൂങ്ങിമരിച്ചു. ആലപ്പുഴ വണ്ടാനം സ്വദേശിയായ ബാദുഷയാണ്(26) മരിച്ചത്. ചൊവ്വാഴ്ച രാത്രി രണ്ടുമണിയോടെ ചങ്ങനാശ്ശേരി പൂച്ചിമുക്കിലെ ലോഡ്ജിലായിരുന്നു സംഭവം. കാമുകിയെ വീഡിയോകോളിൽ ലൈവായി കാണിച്ചുകൊണ്ട് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് സൂചന. യുവാവ് ജീവനൊടുക്കുന്നത് ലൈവായി കണ്ട യുവതി, അയാൾ ജോലിചെയ്യുന്ന കടയുടെ ഉടമയെ ഫോണിൽ വിളിച്ചറിയിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചൊവ്വാഴ്ച രാത്രി 11 മണിയോടെ സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചശേഷമാണ് ബാദുഷ ലോഡ്ജിലെത്തിയത്. മുറിയിൽക്കയറി കാമുകിയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ജീവനൊടുക്കുകയായിരുന്നു. പുലർച്ചെ ആറുമണിയോടെയാണ് യുവതിയുടെ മിസ്കോളുകൾ ജ്യൂസ് കടയുടമ ഫോണിൽ കണ്ടത്. തുടർന്ന്, യുവതിയെ വിളിച്ചതോടെയാണ് വിവരമറിഞ്ഞത്. ഉടൻ ഇയാൾ ബാദുഷയെ ഫോണിൽ വിളിച്ചു. ഫോൺ എടുക്കാതെവന്നതോടെ ലോഡ്ജിലെത്തി. ലോഡ്ജിലെ ജനാലയിലൂടെ നോക്കിയപ്പോഴാണ് ബാദുഷയെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. പോലീസെത്തി വാതിൽ പൊളിച്ച് അകത്തുകയറി. വാതിൽ ഉള്ളിൽനിന്ന് കുറ്റിയിട്ടനിലയിലായിരുന്നു. ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. ആത്മഹത്യതന്നെയെന്ന പ്രാഥമികനിഗമനത്തിലാണ് പോലീസ്. മൃതദേഹം ഇൻക്വസ്റ്റിനുശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അടുത്തകാലത്ത് ചങ്ങനാശ്ശേരിയിൽ ആരംഭിച്ച ജ്യൂസ് കടയിലെ ജീവനക്കാരനാണ് ബാദുഷ. അമ്പലപ്പുഴ സ്വദേശിയായ ബാദുഷ നേരത്തേ വിവാഹിതനാണ്. ഭാര്യയുമായി പിരിഞ്ഞുകഴിയുകയായിരുന്നു. ഇതിനിടെയാണ് മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായത്. ഈ പെൺകുട്ടിയുമായുള്ള സൗന്ദര്യപ്പിണക്കത്തെത്തുടർന്ന് ഇയാൾ ജീവനൊടുക്കിെയന്നാണ് പ്രാഥമികനിഗമനം. ഇയാൾ വീഡിയോ അയച്ചുനൽകിയകാര്യം മൊബൈൽ ഫോൺ പരിശോധിച്ചെങ്കിൽമാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു. Content Highlights:Man committed suicide while video-calling lover changanassery
from mathrubhumi.latestnews.rssfeed https://ift.tt/3cbILGa
via
IFTTT