തിരുവനന്തപുരം: സംസ്ഥാന പോലീസിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ ട്രാഫിക് പിഴ പിരിക്കുന്നതിനുള്ള കരാർ, സിഎജി റിപ്പോർട്ടിലെ ആരോപണങ്ങൾ തുടങ്ങിയവ സംബന്ധിച്ചാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുക. റിട്ട് ഹർജി നൽകാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നിയമ വിദഗ്ദ്ധരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിവരികയാണ്. ഈ ആഴ്ച തന്നെ ഹൈക്കോടതിയിൽ ഹർജി നൽകും. പോലീസും ഡിജിപിയും സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്ന കേസ് അന്വേഷിക്കാൻ സിബിഐ അന്വേഷണം ചെന്നിത്തല ആവശ്യപ്പെടും.തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പോലീസിനെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ ചർച്ച ആവശ്യപ്പെടാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ട്രാഫിക് പിഴ പിരിക്കാൻ കരാർ വെച്ച ഗ്യാലക്സോൺ എന്ന കമ്പനി ബിനാമികളുടേതാണ്. ഇക്കാര്യത്തിൽ അന്വേഷണം വേണം. മുഖ്യന്ത്രിക്ക് ഇതിനെ കുറിച്ച് വ്യക്തമായ അറിവുണ്ട്. അതുകൊണ്ടാണ് ഇത്ര ഗുരുതരമായ ആരോപണങ്ങൾ വന്നിട്ടും അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു. Content Highlights:Ramesh Chennithala moves HC corruption-police
from mathrubhumi.latestnews.rssfeed https://ift.tt/2TqxCZK
via
IFTTT