ജിദ്ദ: കോവിഡ് 19 കൊറോണ വൈറസ് പ്രതിരോധ നടപടി ക്രമങ്ങളുടെ ഭാഗമായി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗ രാജ്യങ്ങളിലെ പൗരന്മാർ മക്കയിലും മദീനയിലും പ്രവേശിക്കുന്നതിന്താൽക്കാലികമായി വിലക്കേർപ്പെടുത്തി. സൗദി വിദേശ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി (എസ്.പി.എ)യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുവൈത്ത്, ബഹ്റൈൻ എന്നീ ജിസിസി രാജ്യങ്ങളിൽ കൊറോണ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ഇപ്പോൾ സൗദിക്കകത്തുള്ള ജി.സി.സി പൗരന്മാർക്ക് മക്കയിൽ ചെന്ന് ഉംറ കർമ്മം നിർവ്വഹിക്കുന്നതിനും മദീന സിയാറത്തിനും തടസ്സമില്ല. തുടർച്ചയായി 14 ദിവസം സൗദിയിലുള്ള കൊറോണ ലക്ഷണങ്ങളൊന്നുമില്ലാത്തവർക്കാണ് ഉംറ കർമ്മത്തിനും മദീന സിറാറക്കും അനുമതി ഉള്ളത്. ഇതിനായി ജി.സി.സി പൗരൻമാർ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴി അനുമതി തേടണം. സൗദി അധികൃതർ കൊറോണ പടരുന്നതുമായി ബന്ധപ്പെട്ട് സൂക്ഷ്മ നിരീക്ഷണം നടത്തിവരികയാണ്. സമയാസമയങ്ങളിൽ മുൻകരുതൽ നടപടികൾ പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2Vx9pDN
via
IFTTT