കൊച്ചി: എൻസിപി കുട്ടനാട് സീറ്റ് വിൽക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് കൊച്ചി നഗരത്തിൽ ഫ്ളക്സ് ബോർഡുകൾ. കുട്ടനാട്ട് സീറ്റിലെ സ്ഥാനാർഥിയെ നിർണയിക്കാൻ എൻസിപി നേതൃയോഗം വ്യാഴാഴ്ച കൊച്ചിയിൽ ചേരാനിരിക്കെയാണ് നഗരത്തിൽ ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. യോഗം നടക്കേണ്ട ഹോട്ടലിന് പുറത്തും ഇത്തരം ഫ്ളക്സുകളും പോസ്റ്ററും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുട്ടനാട് സീറ്റിന് പുറമേ എൻസിപിക്ക് ഇടതുമുന്നണി നൽകിയ മറ്റു സ്ഥാനമാനങ്ങളെല്ലാം ഇത്തരത്തിൽ പണം വാങ്ങി വിൽക്കാൻ വെച്ചിരിക്കുകയാണെന്നും പോസ്റ്ററിൽ പറയുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ്, കെഎസ്എഫ്ഇ, പിഎസ്സി തുടങ്ങി എൻസിപിക്ക് ലഭിച്ച സ്ഥാനമാനങ്ങളെല്ലാം പണം വാങ്ങി കൈമാറുകയാണ് ചെയ്യുന്നതെന്ന ആക്ഷേപമാണ് പോസ്റ്റുകളിലുള്ളത്. യുവജനവേദിയുടെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. കുട്ടനാട് സീറ്റ് എൻസിപിക്ക് തന്നെ നൽകാൻ നേരത്തെ ഇടതുമുന്നണി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എത്രയും വേഗം സ്ഥാനാർഥിയെ തീരുമാനിക്കാൻ വ്യാഴാഴ്ച എൻസിപി നേതൃയോഗം ചേരുന്നത്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിന്റെ പേരായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ ഇതിനെതിരേ പാർട്ടിക്കുള്ളിൽ തന്നെ തർക്കങ്ങളുണ്ടായി. സ്ഥാനാർഥിയായി സലീം പി മാത്യുവിന്റെയും സുൽഫിക്കർ മയൂരിയുടെയും പേരുകളും ഉയർന്നുവരുന്നുണ്ട്. ഇക്കാര്യങ്ങളെല്ലം ഇന്ന് ചേരുന്ന യോഗത്തിൽ ചർച്ചയാകും. content highlights;NCP kuttanad seat for sale, posters and flex board
from mathrubhumi.latestnews.rssfeed https://ift.tt/3c5bwnY
via
IFTTT