Breaking

Saturday, February 29, 2020

കൊറോണ നിയന്ത്രണം: സൗദിയിലെത്തിയ മലയാളികളെ തിരിച്ചയച്ചു

ജിദ്ദ: കോവിഡ്-19(കൊറോണ) വൈറസിനെതിരായ പ്രതിരോധപ്രവർത്തനം സൗദി അറേബ്യ കർശനമാക്കിയതോടെ നിരവധി മലയാളികൾ മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കുടുങ്ങി. സന്ദർശക വിസയിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് പുറത്തിറങ്ങാനായില്ല. നിരവധി മലയാളികളെ നാട്ടിലേക്ക് മടക്കിയയച്ചു. താമസവിസയിലുള്ളവർ അവധികഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കേണ്ട അവസ്ഥ. അതേസമയം, കോവിഡ്-19 പടർന്ന രാജ്യങ്ങളിൽ പോയിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ഏതാനുംപേരെ ദമാം വിമാനത്താവളത്തിൽനിന്ന് പുറത്തേക്കുവിട്ടു. ദമാമിൽ എമിറേറ്റ്സ് വിമാനത്തിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ളവർ മണിക്കൂറുകൾ കുടുങ്ങിക്കിടന്നശേഷമാണ് പുറത്തിറങ്ങിയത്. അതേസമയം, എയർ ഇന്ത്യാ എക്സ്പ്രസിൽ ദമാമിലെത്തിയ യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. എയർ അറേബ്യയിൽ വന്നവരെ ഷാർജയിലേക്ക് മടക്കിയയച്ചതായും റിപ്പോർട്ടുകളുണ്ട്. പാക് എയറിൽ വന്നവരെ ജിദ്ദയിൽ തടഞ്ഞു. ഇന്ത്യ, പാകിസ്താൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുളളവരെയാണ് തടഞ്ഞത്. സൗദിയിൽ ഇഖാമയുള്ള വിദേശികളും ഏറെനേരം തടഞ്ഞുവെയ്ക്കപ്പെട്ടത് വലിയതോതിൽ ആശങ്കയുണ്ടാക്കി. പ്രതിരോധപ്രവർത്തനങ്ങൾ സൗദി കർശനമാക്കിയതോടെ ആശങ്കയിലായിരിക്കുകയാണ് പ്രവാസിമലയാളികൾ. അവധി കഴിഞ്ഞ് സ്വദേശത്തുനിന്നു മടങ്ങിയെത്തുന്നവരും സന്ദർശക വിസയിലെത്തുന്നവരും വരുംദിവസങ്ങളിലും വിമാനത്താവളങ്ങളിൽ ഏറെനേരം കുടുങ്ങിക്കിടക്കേണ്ട അവസ്ഥ ഉണ്ടായേക്കാം. കോവിഡ്-19 സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് സൗദി അറേബ്യ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഏഴു രാജ്യങ്ങൾക്ക് സന്ദർശക വിസ നൽകുന്നത് സൗദി അറേബ്യ നിർത്തിവെച്ചിട്ടുണ്ട്. മറ്റു ഗൾഫ് നാടുകളും കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. Content Highlights:covid 19,Travel Restrictions in saudi arabia


from mathrubhumi.latestnews.rssfeed https://ift.tt/2whiA0g
via IFTTT