Breaking

Saturday, February 29, 2020

റബാഡ ഇന്ത്യയിലേക്കില്ല

കേപ്ടൗൺ: ഓസ്ട്രേലിയയ്ക്കെതിരെയും ഇന്ത്യയ്ക്കെതിരെയുമായ ഏകദിന പരമ്പരകളിൽ നിന്ന് ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാഗിസോ റബാഡ പുറത്ത്. അടിവയറിനേറ്റ പരിക്ക് കാരണമാണ് 24-കാരൻ പരമ്പരകളിൽ നിന്ന് പിൻമാറിയത്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കിടയിലാണ് റബാഡയ്ക്ക് പരിക്കേറ്റത്. മാർച്ച് 12 മുതലാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര തുടങ്ങുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന് മുമ്പ് തന്നെ താരം തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമാണ് റബാഡ. Content Highlights: Rabada ruled out of Australia, India ODIs


from mathrubhumi.latestnews.rssfeed https://ift.tt/2PBhu6m
via IFTTT