കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാരിയരുടെ മൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും. നടൻ സിദ്ദിഖ്, നടി ബിന്ദു പണിക്കർ എന്നിവരുടെ മൊഴിയും ഇതോടൊപ്പം രേഖപ്പെടുത്തും. കേസിൽ നടൻ ദിലീപിനെതിരേ ഉന്നയിച്ചിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായാണ് ഇവരിൽനിന്ന് മൊഴിയെടുക്കുന്നത്. കുഞ്ചാക്കോ ബോബൻ, സംയുക്താ വർമ, ഗീതു മോഹൻദാസ് എന്നിവരുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തും. ശനിയാഴ്ച സംവിധായകൻ ശ്രീകുമാർ മേനോന്റെയും അടുത്ത മാസം നാലിന് ഗായിക റിമി ടോമിയുടെയും മൊഴി രേഖപ്പെടുത്തും. മൊഴി നൽകുന്നവരെ പ്രതിഭാഗം അഭിഭാഷകർക്ക് വിസ്തരിക്കാനാകും. എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയിൽ രഹസ്യമായാണ് മൊഴിയെടുക്കലും വിസ്താരവും നടക്കുന്നത്. കുറ്റകൃത്യം നടക്കുമ്പോൾ ഉപയോഗിച്ചിരുന്ന ടെമ്പോ ട്രാവലർ വാടകയ്ക്ക് നൽകിയയാളുടെ മൊഴി ബുധനാഴ്ച രേഖപ്പെടുത്തി. Content Highlights:actress abduction Molestation case,Manju warrier, siddique, Bindu Paniker statement, Trial
from mathrubhumi.latestnews.rssfeed https://ift.tt/3c93rP7
via
IFTTT