Breaking

Sunday, February 16, 2020

ഉത്തര്‍പ്രദേശില്‍ യുവതിയെ രണ്ടുപോലീസുകാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

Representative image, courtesy: Mathrubhumi Archives ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഇരുപതുവയസ്സുകാരിയെ രണ്ടു പോലീസുകാർ ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. വ്യാഴാഴ്ചയാണ് സംഭവം. ഗോരഖ്പുർ പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് യുവതിയെ ആക്രമിച്ചത്. പോലീസുകാരെ തിരിച്ചറിഞ്ഞിട്ടില്ല. റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടൽ മുറിയിൽവെച്ചാണ് ഇവർ യുവതിയെ പീഡിപ്പിച്ചത്. യുവതി സംഭവത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞതിനു പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. വെള്ളിയാഴ്ച പോലീസ് പരാതി രജിസ്റ്റർ ചെയ്തു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഗോരഖ്പുർ പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, സമാജ്വാദി പാർട്ടി,ബി.എസ്.പി., പൂർവാഞ്ചൽ സേന എന്നീ പാർട്ടികൾ ജില്ലാ മജിസ്ട്രേട്ട് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് ധർണ നടത്തി. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. രണ്ടുപോലീസുകാരും ചേർന്ന് തന്നെ മർദിക്കുകയും അനാശാസ്യത്തിൽ ഉൾപ്പെട്ടവളെന്ന് ആരോപിക്കുകയും ചെയ്തുവെന്ന് യുവതി മാധ്യമങ്ങളോടു പ്രതികരിച്ചു. വിട്ടയക്കണമെന്ന് അഭ്യർഥിച്ചുവെങ്കിലും തന്നെ ഇരുവരും അടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന്യുവതി കൂട്ടിച്ചേർത്തു. തുടർന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകാനും പോലീസുകാർ ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു. സംഭവം നടന്ന ഹോട്ടൽ മുറിയും ബലാത്സംഗം ചെയ്ത പോലീസുകാരെയും തനിക്ക് തിരിച്ചറിയാൻ സാധിക്കുമെന്നും യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അന്വേഷണത്തിൽ, ഹോട്ടലിൽ സി.സി.ടി.വി. സ്ഥാപിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കാവൽക്കാരന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.- ഗോരഖ്പുർ എസ്.എസ്.പി. സുനിൽകുമാർ ഗുപ്ത പറഞ്ഞു. ചില പുരുഷന്മാർക്കൊപ്പം ഹോട്ടൽ മുറിയിലേക്ക് പെൺകുട്ടി സ്വമേധയാ പോയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. എന്നിരുന്നാലും അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:woman accuses two policemen raping her in uttar pradesh


from mathrubhumi.latestnews.rssfeed https://ift.tt/39Cfd2r
via IFTTT