Breaking

Tuesday, February 25, 2020

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 40 വർഷം തടവ്

കല്പറ്റ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 40 വർഷം തടവും പിഴയും വിധിച്ചു. 10 വർഷം ഒന്നിച്ചനുഭവിച്ചാൽ മതി. നെന്മേനി കോളിയാടി കിഴക്കേക്കുന്നത്ത് വീട്ടിൽ അലക്സാണ്ടറി (32) നെയാണ് കല്പറ്റ കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രത്യേക കോടതി (പോക്സോ കോടതി) ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. 2016-ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി പിഴയടക്കുകയാണെങ്കിൽ പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും കൂടാതെ വിക്റ്റിം കോമ്പൻസേഷൻ സ്കീം പ്രകാരം അർഹമായ നഷ്ടപരിഹാരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നൽകാനും കോടതി ഉത്തരവിട്ടു. സുൽത്താൻബത്തേരി സർക്കിൾ ഇൻസ്പെക്ടറായ എം.ഡി. സുനിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി. സിന്ധു ഹാജരായി. Content Highlights:man get 40 years of imprisonment for raping minor girl Kalpatta


from mathrubhumi.latestnews.rssfeed https://ift.tt/2VlOIdB
via IFTTT