Breaking

Saturday, February 29, 2020

വഴിതെറ്റിയില്ല... റീനയ്ക്ക്

കൊട്ടിയം : വഴിതെറ്റിയില്ല... പോലീസ് നായ റീനയ്ക്ക്. വീട്ടിൽനിന്ന് കാണാതായ ദേവനന്ദയെ തിരയാനെത്തിയ പോലീസ് നായ അന്വേഷണ സംഘത്തിന് കാട്ടിയത് ശരിയായ വഴി. എന്നാൽ ഈ ലക്ഷ്യംെവച്ച് പോലീസും അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ധരും ആറ്റിൽ ഊർജിത തിരച്ചിൽ നടത്തിയെങ്കിലും നദിയുടെ ആഴത്തിൽ മറഞ്ഞിരുന്ന കുഞ്ഞിനെ കണ്ടെത്താനായില്ല. കുട്ടിയെ കാണാതായതോടെ വലിയ പോലീസ് സംഘവും അഗ്നിരക്ഷാസേനയുടെ നിരവധി യൂണിറ്റുകളും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. ഉച്ചവരെ വ്യക്തമായ സൂചനകളൊന്നും ലഭിക്കാതിരുന്നതോടെയാണ് ഡോഗ് സ്ക്വാഡിന്റെ സേവനം തേടിയത്. എ.എസ്.ഐ. അനിൽകുമാറിന്റെയും സി.പി.ഒ. അജേഷിന്റെയും നേതൃത്വത്തിൽ ഡോഗ് സ്ക്വാഡ് റീനയുമായി സ്ഥലത്തെത്തി. ദേവനന്ദ തലേദിവസം ധരിച്ചിരുന്ന വസ്ത്രത്തിൽനിന്ന് മണംപിടിച്ചാണ് തിരച്ചിൽ തുടങ്ങിയത്. തൊട്ടടുത്ത വീടിന്റെ മുറ്റത്തുകൂടിയിറങ്ങി ആറിന്റെ ഭാഗത്തേക്കുള്ള റോഡ് കടന്ന് മൃതദേഹം കണ്ടതിന് ഏകദേശം അടുത്തുവരെ ഓടിയെത്തി. തുടർന്ന് ഏറെ വിജനമായതും കാടുപിടിച്ചു കിടക്കുന്നതുമായ പ്രദേശം മുഴുവൻ ഡോഗ് സ്ക്വാഡും പോലീസും അരിച്ചുപെറുക്കി. പോലീസ് നായ ആറിന്റെ തീരത്തുവരെ എത്തിയതോടെയാണ് വെള്ളിയാഴ്ച രാവിലെയും ആറ്റിൽ ആഴത്തിൽ തിരച്ചിൽ നടത്താൻ പോലീസ് തയ്യാറായത്. Content Highlights:Police dog Reena helped to find Devanands body, Kerala Police, child missing, Kottiyam


from mathrubhumi.latestnews.rssfeed https://ift.tt/3adaIM8
via IFTTT