Breaking

Tuesday, February 25, 2020

വെസ്റ്റ്ഹാമിനേയും വീഴ്ത്തി ലിവര്‍പൂള്‍; വിജയങ്ങളുടെ റെക്കോഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ലിവർപൂൾ. വെസ്റ്റ്ഹാം യുണൈറ്റഡിനെ 3-2ന് തോൽപ്പിച്ച് ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ 18-ാം വിജയം സ്വന്തമാക്കി. ഇതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ വിജയങ്ങളുടെ റെക്കോഡിൽ മാഞ്ചസ്റ്റർ സിറ്റിയുടെ റെക്കോഡിനൊപ്പമെത്തി ലിവർപൂൾ. ആൻഫീൽഡിൽ പരാജയമറിയാതെ 54-ാം മത്സരവും ലിവർപൂൾ പൂർത്തിയാക്കി. കളി തുടങ്ങി ഒമ്പതാം മിനിറ്റിൽ അലക്സാണ്ടർ അർനോൾഡിന്റെ ക്രോസിൽ ജോർജിനിയൊ വൈനാൾഡം ലിവർപൂളിന് ലീഡ് നൽകി. മൂന്നു മിനിറ്റിനുള്ളിൽ തന്നെ സ്നോഡ്ഗ്രാസിന്റെ കോർണറിൽ ഹെഡറിലൂടെ ഗോൾ നേടി ഇസ ഡിയോപ്പ് വെസ്റ്റ്ഹാമിനെ ഒപ്പമെത്തിച്ചു. 54-ാം മിനിറ്റിൽ വെസ്റ്റ്ഹാം ലിവർപൂളിനെ ഞെട്ടിച്ചു. പകരക്കാരനായി ഇറങ്ങിയ ഫോർനാൽഡ് വെസ്റ്റ്ഹാമിന് ലീഡ് നൽകി. 68-ാം മിനിറ്റിൽ ലിവർപൂളിന്റെ മറുപടി ഗോളെത്തി. റോബർട്സൺന്റെ പാസിൽ നിന്ന് മുഹമ്മദ് സലാഹ് അടിച്ച ദുർബലമായ ഷോട്ട് കൈയിലൊതുക്കുന്നതിൽ ലൂകാസ് ഫാബിയാൻസ്കി പരാജയപ്പെട്ടപ്പോൾ ലിവർപൂൾ സമനില ഗോൾ ആഘോഷിച്ചു. 81-ാം മിനിറ്റിൽ അർണോൾഡിന്റെ പാസിൽ വല ചലിപ്പിച്ച സാദിയൊ മാനെ ലിവർപൂളിന് വീണ്ടും വിജയം സമ്മാനിച്ചു. വിജയത്തോടെ ലിവർപൂൾ 27 മത്സരങ്ങളിൽ നിന്ന് 79പോയിന്റ് നേടി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 57 പോയിന്റാണുള്ളത്. Content Highlights: EPL 2020 Liverpool equal Manchester City's record for longest English top flight win streak


from mathrubhumi.latestnews.rssfeed https://ift.tt/2TcqmAv
via IFTTT