Breaking

Thursday, February 27, 2020

2000 രൂപ കൂലി ചോദിച്ചു; സി.ഐ. കനാലിൽ ചാടി മൃതദേഹം പുറത്തെടുത്തു

പത്തനാപുരം(കൊല്ലം) : കെ.ഐ.പി.കനാലിൽ കിടന്ന മൃതദേഹം പുറത്തെടുക്കാൻ ശുചീകരണത്തൊഴിലാളി ചോദിച്ചത് 2,000 രൂപ. കേട്ടുനിന്ന പത്തനാപുരം സി.ഐ. എം.അൻവർ യൂണിഫോം ഊരിവെച്ച് അടുത്തുനിന്നയാളിന്റെ കൈലി വാങ്ങിയുടുത്ത് കനാലിൽ ഇറങ്ങി മൃതദേഹം പുറത്തെടുത്തു. കുത്തൊഴുക്കുള്ള കനാലിൽ സി.ഐ. ഇറങ്ങിയതോടെ മറ്റൊരാളും സഹായിക്കാനെത്തി. പുറത്തെടുത്ത മൃതദേഹം പുനലൂർ താലൂക്ക്‌ ആശുപത്രിയിലേക്ക് മാറ്റി.ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ വാഴപ്പാറ കെ.ഐ.പി.കനാലിന്റെ നീർപ്പാലത്തിനു സമീപം അരിപ്പയിലാണ് മൃതദേഹം കണ്ടത്. കനാലിൽ മൃതദേഹം കിടക്കുന്ന വിവരമറിഞ്ഞ് സി.ഐ.യുടെ നേതൃത്വത്തിൽ പോലീസ് എത്തി. അരിപ്പയിൽ ശുചീകരണജോലി ചെയ്തിരുന്ന കരാർ ജോലിക്കാരൻ മൃതദേഹം പുറത്തെടുക്കാൻ 2,000 രൂപ പോലീസിനോട് കൂലി ചോദിച്ചതിനെ തുടർന്നാണ് സി.ഐ. കനാലിൽ ഇറങ്ങിയത്.അടിഞ്ഞുകൂടിയ മാലിന്യത്തിൽ തട്ടിക്കിടന്ന മൃതദേഹം ഏതുനിമിഷവും നീർപ്പാലത്തിലേക്ക് ഒഴുകിപ്പോകാൻ സാധ്യത ഏറെയായിരുന്നു. സി.ഐ.യുടെ സമയോചിതമായ ഇടപെടൽ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3chsGiz
via IFTTT