തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ മദ്യനയത്തിൽ പുതിയ ബാറുകൾ തുടങ്ങുന്നതിന് തടസ്സമില്ല. ത്രീസ്റ്റാറും അതിനുമുകളിലുമുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് കിട്ടും. പുതിയ അപേക്ഷ സ്വീകരിക്കുന്നതിനോ അനുവദിക്കുന്നതിനോ നിയന്ത്രണമില്ല. വിവിധ ജില്ലകളിലായി ബാർ ലക്ഷ്യമിട്ട് 25 ഹോട്ടലുകളുടെ നിർമാണവും നവീകരണവും പുരോഗമിക്കുന്നുണ്ട്. ത്രീസ്റ്റാർപദവി കിട്ടിയാൽ ഇവയ്ക്കെല്ലാം ബാർ കിട്ടും. ബാറുകളുടെ വാർഷിക ലൈസൻസ് ഫീസ് 28-ൽനിന്ന് 30 ലക്ഷം രൂപയാക്കിയതിലൂടെ ഏപ്രിലിൽ 11.90 കോടിരൂപ അധികം കിട്ടും. ഇതുൾപ്പടെ 178.5 കോടിരൂപ ബാറുടമകളിൽനിന്ന് ലൈസൻസ് ഫീസായി ഖജനാവിലെത്തും. ബാറുകൾ കൂടുന്നതനുസരിച്ച് ലൈസൻസ് ഫീസിനത്തിൽ സർക്കാരിന് നേട്ടമുണ്ടാകുന്നുവെന്ന വാദമുണ്ട്. മൂന്നുവർഷം, തുറന്നത് 566 ബാറുകൾ ഇടതുമുന്നണി അധികാരത്തിൽവരുമ്പോൾ 29 ബാറുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 595. യു.ഡി.എഫ്. സർക്കാർ പൂട്ടിയ ബാറുകൾ തുറന്നതിനുപുറമേ 158 പുതിയ ബാറുകളും 31 ബിയർ പാർലറുകളും നാലുവർഷത്തിനിടെ തുറന്നു. 378 ബിയർ-വൈൻ പാർലറുകളാണ് ത്രീ സ്റ്റാർ പദവി നേടി ബാർ ലൈസൻസ് എടുത്തത്. ദൂരപരിധി നിയമത്തിൽ ഇളവ് വരുത്തിയതുകാരണം 19 ഹോട്ടലുകൾക്ക് ബാർ ലൈസൻസ് ലഭിച്ചു. വരുമാനംകൂടി മദ്യവിൽപ്പനയിലും വരുമാനംകൂടി. 2017-18ൽ 12,937 കോടിരൂപയാണ് ബിവറേജസ് കോർപ്പറേഷന്റെ വിറ്റുവരവ്. 2018-19ൽ അത് 14,508 കോടി രൂപയായി. 1571 കോടി രൂപയുടെ വർധന. ക്ലബ്ബുകളുടെ ലൈസൻസ് ഫീസ് ഇനത്തിൽ 6.3 കോടിരൂപയാണ് കിട്ടേണ്ടിയിരുന്നത്. വർധനയിലൂടെ 8.4 കോടി രൂപകിട്ടും. 2.1 കോടി രൂപയാണ് നേട്ടം. ബാറുകളുടെ എണ്ണം ജില്ല ഈ സർക്കാർ തുറന്നത് സർക്കാർ വരുമ്പോൾ എറണാകുളം 133 12 തൃശ്ശൂർ 74 1 തിരുവനന്തപുരം 52 6 കോട്ടയം 50 2 കൊല്ലം 49 2 പാലക്കാട് 38 0 ആലപ്പുഴ 34 2 കോഴിക്കോട് 33 1 കണ്ണൂർ 27 0 ഇടുക്കി 24 0 പത്തനംതിട്ട 18 0 മലപ്പുറം 18 1 കാസർകോട് 9 1 വയനാട് 6 1 Content Highlights:kerala government liquor policy
from mathrubhumi.latestnews.rssfeed https://ift.tt/2PtLCk3
via
IFTTT