Breaking

Thursday, February 27, 2020

മനുഷ്യാവകാശങ്ങളില്‍ നേതൃപരാജയം; ഡല്‍ഹി സംഘര്‍ഷത്തില്‍ ട്രപിനെതിരെ ബേണി സാന്‍ഡേഴ്‌സ്

വാഷിങ്ടൺ: ഡൽഹി കലാപത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണത്തെ വിമർശിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ബേണി സാൻഡേഴ്സ്. മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ ട്രംപ് പരാജയപ്പെട്ടുവെന്ന് സാൻഡേഴ്സ് വിമർശിച്ചു. ഡൽഹി സംഘർഷത്തിൽ യുഎസ് എംപിമാർ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെയാണ് സാൻഡേഴ്സ് ട്രംപിനെതിരെ രംഗത്തെത്തിയത്. ഇന്ത്യാ സന്ദർശന വേളയിൽ ന്യൂഡൽഹിയിൽ നടന്ന അക്രമസംഭവങ്ങളിൽ ട്രംപിന്റെ പ്രസ്താവന നേതൃപരാജയമായിരുന്നുസാൻഡേഴ്സ് പറഞ്ഞു. ഡൽഹി സംഘർഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിനെ കുറിച്ച് മോദിയുമായി ചർച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് മറുപടി നൽകിയിരുന്നത്. ഇന്ത്യയിൽ വ്യക്തികൾക്കെതിരെ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് കേട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. ഡൽഹിയിൽ വ്യാപക മുസ്ലിം വിരുദ്ധ ജനക്കൂട്ട ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ട്രംപ് ഇതിനോട് പ്രതികരിച്ചത് അത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ്. ഇത് മനുഷ്യാവകാശങ്ങളിൽ നേതൃപരമായ പരാജയമാണ് കാണിക്കുന്നത് സാൻഡേഴ്സ് ട്വീറ്റ് ചെയ്തു. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംഘർഷങ്ങൾക്കെതിരെ വിമർശനം നടത്തുന്ന രണ്ടാമത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയാണ് സാൻഡേഴ്സ്. എലിസബത്ത് വാറെൻ നേരത്തെ ഡൽഹി സംഘർഷത്തെ വിമർശിച്ചിരുന്നു. Content Highlights:Failure Of Leadership On Human Rights: Bernie Sanders On Trumps Response To Delhi Violence


from mathrubhumi.latestnews.rssfeed https://ift.tt/32sLO8E
via IFTTT