Breaking

Saturday, February 29, 2020

ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ച ലക്ഷ്യം; ഐ.എസ്.എല്ലും പ്രീമിയര്‍ ലീഗും പുതിയ കരാറില്‍

മുംബൈ : ഇന്ത്യയിൽ ഫുട്ബോളിന്റെ വളർച്ച ലക്ഷ്യമിട്ട് ഇന്ത്യൻ സൂപ്പർ ലീഗും ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗും തമ്മിൽ പുതിയ കരാറിൽ ഒപ്പിട്ടു. ശനിയാഴ്ച മുംബൈയിൽനടന്ന ചടങ്ങിൽ റിലയൻസ് ഫൗണ്ടേഷന്റെയും ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡിന്റെയും ചെയർപേഴ്സൺ നിതാ അംബാനിയും പ്രീമിയർ ലീഗ് ചീഫ് എക്സിക്യുട്ടീവ് റിച്ചാർഡ് മാസ്റ്റേഴ്സും ചേർന്നാണ് കരാർ പ്രഖ്യാപിച്ചത്. കളിയെ വളർത്തുന്നതിനുപുറമേ അതിന്റെ സാമ്പത്തികവളർച്ച, റഫറിയിങ്, ഭരണം തുടങ്ങി എല്ലാ മേഖലയിലും സഹകരണമുണ്ടാവുമെന്ന് ഇവർ അറിയിച്ചു. ഒരാഴ്ചയായി മുംബൈയിൽനടന്ന നെക്സ്റ്റ് ജനറേഷൻ മുംബൈ കപ്പിൽ ചെൽസി, സതാംപ്ടൺ, മാഞ്ചെസ്റ്റർ യുണൈറ്റഡ് ടീമുകളുടെ കുട്ടിത്താരങ്ങൾ പങ്കെടുത്തത് പുതിയ കരാറിന്റെ ഭാഗമാണ്. ആറുവർഷമായി ഐ.എസ്.എൽ. പ്രീമിയർ ലീഗുമായി സഹകരിക്കുന്നുണ്ട്. പുതിയ കരാറിലൂടെ യൂത്ത് ഡെവലപ്മെന്റ്, പരിശീലനം, റഫറിയിങ് തുടങ്ങിയ മേഖലകളിലും സഹകരണമുണ്ടാകുമെന്ന് നിതാ അംബാനി ചൂണ്ടിക്കാട്ടി. ഐ.എസ്.എല്ലിനെ സംബന്ധിച്ച് ഇത് പ്രധാന വർഷമാണ്. കൊൽക്കത്തയിൽനിന്ന് മോഹൻ ബാഗാൻ ഐ.എസ്.എല്ലിലേക്ക് വരുന്നു. മുംബൈ സിറ്റി എഫ്.സി. മാഞ്ചെസ്റ്റർ സിറ്റിയുമായി സഹകരിക്കുന്നു, ഗോവ എഫ്.സി. എ.എഫ്.സി. കളിക്കാൻ പോകുന്നു, ഇപ്പോൾ പ്രീമിയർ ലീഗുമായി കുടുതൽ സഹകരണമുണ്ടായി. ഐ.എസ്.എൽ. ടെലിവിഷൻ കാണികളിൽ ഇക്കുറി 40 ശതമാനം വളർച്ചയുണ്ടായി. ഡിജിറ്റലിൽ ഇത് 80 ശതമാനമാണ് - നിതാ അംബാനി പറഞ്ഞു. Content Highlights: Development of Indian football Premier League, ISL Mutual Cooperation Agreement


from mathrubhumi.latestnews.rssfeed https://ift.tt/3cgFg1i
via IFTTT