Breaking

Sunday, February 16, 2020

'പരിക്കിനുശേഷം ജീവിതം റോളര്‍ കോസ്റ്റര്‍ റൈഡ് പോലെ ആയിരുന്നു'

ന്യൂഡൽഹി: ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ പേസ് ബൗളർ ഇഷാന്ത് ശർമ കളിക്കും. ഫിറ്റ്നസ് ടെസ്റ്റിൽ പാസായതോടെയാണ് താരം കളിക്കുമെന്നുറപ്പായത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഫിറ്റ്നസ് ടെസ്റ്റ് നടന്നത്. ജനുവരി 20ന് രഞ്ജി ട്രോഫി മത്സരത്തിനിടെ ഇഷാന്തിന്റെ വലതു കാൽപ്പാദത്തിന് പരിക്കേൽക്കുകയായിരുന്നു. അതിനുശേഷം ജീവിതം റോളർ കോസ്റ്ററിലെ റൈഡ് പോലെ ആയിരുന്നുവെന്ന് ഇഷാന്ത് വ്യക്തമാക്കി. ഫിറ്റ്നസ് ടെസ്റ്റ് പാസ് ആയതിൽ സന്തോഷമുണ്ടെന്നും ഫിസിയോതെറാപിസ്റ്റ് ആശിഷ് കൗശികിന് നന്ദി പറയുന്നുവെന്നും ഇഷാന്ത് ട്വീറ്റ് ചെയ്തു. ആശിഷിനൊപ്പമുള്ള ചിത്രവും ഇഷാന്ത് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഏകദിന പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിന് ഇഷാന്തിന്റെ വരവ് ആശ്വാസം പകരും. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യടെസ്റ്റ് ഫെബ്രുവരി 21-ന് വെല്ലിങ്ടണിൽ ആരംഭിക്കും. It was a roller coaster ride for me after the injury on my ankle on the 20th January but with the help of Ashish Kaushik I managed to pull it off! Scans were a little scary, but today I am happy that I am fit ! 🏏 Thanks Ashish Kaushik! #recoverymode #recovery #postinjury pic.twitter.com/xwNpecc0Iz — Ishant Sharma (@ImIshant) February 15, 2020 Content Highlights: Ishant Sharma passes fitness test, will join team in NZ


from mathrubhumi.latestnews.rssfeed https://ift.tt/2SwMwhR
via IFTTT