കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പുലർച്ചെയാണ് സംഭവം. രക്തം വാർന്ന നിലയിൽ കണ്ട ജോളിയെ ജയിൽ അധികൃതർ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഘട്ടത്തിലും ജോളി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു. ഇത് കണക്കിലെടുത്ത് മെഡിക്കൽ കോളേജിലെ കൗൺസിലർമാരുടെ സേവനവും തേടിയിരുന്നു. ഞരമ്പ് മുറിക്കാൻ ഉപയോഗിച്ച മൂർച്ചയുള്ള വസ്തു ജോളിയുടെ കൈവശമെത്തിയത് എങ്ങനെയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ചില്ല് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നും സൂചനയുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights: Jolly shifted to kozhikode medical college
from mathrubhumi.latestnews.rssfeed https://ift.tt/2PukRMr
via
IFTTT