ഷില്ലോങ്: പൗരത്വനിയമ ഭേദഗതി, ഇന്നർലൈൻ പെർമിറ്റ് എന്നിവയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ മേഘാലയയിൽ ഒരാൾ കൊല്ലപ്പെട്ടു. ഖാസി വിദ്യാർത്ഥി യൂണിയൻ (കെ.എസ്.യു) അംഗമാണ് കൊല്ലപ്പെട്ടത്. ഗോത്ര ഇതര വിഭാഗങ്ങളും ഖാസി വിദ്യാർത്ഥി യൂണിയൻ അംഗങ്ങളും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷങ്ങളെ തുടർന്ന് ആറ് ജില്ലകളിൽ ഇൻർനെറ്റ് സർവീസ് താത്കാലികമായി വിച്ഛേദിച്ചു. പൗരത്വ നിയമ ഭേദഗതിയെ എതിർത്തും ഇന്നർലൈൻ പെർമിറ്റിനെ അനുകൂലിച്ചും ഖാസി വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഘർഷം. നിരവധി വിദ്യാർഥികൾക്കും പോലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇന്നർലൈൻ പെർമിറ്റ് നടപ്പാക്കുന്നതിന് നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ വിജ്ഞാപനം ഇറക്കിയിട്ടില്ല. Content Highlights:1 Killed In Clash During Meeting On Citizenship Law In Meghalaya
from mathrubhumi.latestnews.rssfeed https://ift.tt/2Vxbv6D
via
IFTTT