തൃശ്ശൂർ: വലപ്പാട് നിയന്ത്രണം വിട്ട ലോറി ഇരുചക്രവാഹനത്തിൽ ഇടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു. സേലം നാമക്കൽ സ്വദേശികളായ ഇളങ്കോവൻ, ഭാര്യ കസ്തൂരി എന്നിവരാണ് മരിച്ചത്. സ്വകാര്യ അഗ്രോഫാമിലെ ജീവനക്കാരാണ് ഇരുവരും. ഇന്ന് രാവിലെ ആറ് മണിക്ക് വലപ്പാട് കുരിശുപള്ളിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. കർണാടകയിൽ നിന്നും കൊച്ചിയിലേയ്ക്ക് സവാള കയറ്റിവന്ന ചരക്കുലോറി ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപടകത്തിന് കാരണം. സൈക്കിളിൽ ഇടിച്ച ശേഷമാണ് ലോറി ബൈക്കിൽ ഇടിച്ചത്. സൈക്കിൾ യാത്രികനായ ബംഗാളി സ്വദേശി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. Content Highlights:Couple from Tamil Nadu died when a lorry collided with a two-wheeler in Thrissur
from mathrubhumi.latestnews.rssfeed https://ift.tt/2vgRFSs
via
IFTTT