ചങ്ങരംകുളം(മലപ്പുറം): സംസ്ഥാനത്തെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ചങ്ങരംകുളം നന്നംമുക്ക് കറുത്താലിൽ ആയിഷക്കുട്ടി (91) അന്തരിച്ചു. 1979-84 കാലഘട്ടത്തിലാണ് ആദ്യമായി നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. മലപ്പുറം ജില്ലയിലെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡന്റ് പദവിയും അവർക്കായിരുന്നു. 1984 മുതൽ തുടർച്ചയായ ഏഴുവർഷം പഞ്ചായത്ത് അംഗമായി. 1995 മുതൽ 2000 വരെ വീണ്ടും നന്നംമുക്ക് പഞ്ചായത്തിന്റെ പ്രസിഡൻറായി. ആയിഷക്കുട്ടി കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലും പ്രവർത്തിച്ചിരുന്നു. ഉപ്പുങ്ങൽ പുന്നയൂർക്കുളം എ.എം.എൽ.പി. സ്കൂൾ അധ്യാപികയായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മരിച്ചത്. ഭർത്താവ്: പരേതനായ കറുത്താലിൽ മുഹമ്മദ്. മക്കൾ: ലൈല, ജമീല. മരുമക്കൾ: ഹംസ, പരേതനായ മൊയ്തുട്ടി. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം 3.30-ന് നന്നംമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
from mathrubhumi.latestnews.rssfeed https://ift.tt/3c62Pda
via
IFTTT