കൊല്ലം: ഇളവൂരിലെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദനയുടെ മരണത്തിൽ അനുശോചിച്ച് രാഷ്ട്രീയ, സാമൂഹ്യ, ചലച്ചിത്ര രംഗത്തെ പ്രമുഖർ.മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,നടൻമാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, നിവിൻ പോളിതുടങ്ങിയവർ ദേവനന്ദയ്ക്ക് അനുശോചനം അർപ്പിച്ചു. വ്യാഴാഴ്ച ദേവനന്ദയെ കാണാതായത് മുതൽ തിരച്ചിൽ ഊർജിതമാക്കാൻ രാഷ്ട്രീയ പ്രവർത്തകരും ചലച്ചിത്രതാരങ്ങളുമടക്കം നിരവധി പേർ സോഷ്യൽ മീഡിയകളിലൂടെ സന്ദേശങ്ങൾ കൈമാറിയിരുന്നു. "ദേവനന്ദയെ തിരിച്ചു കിട്ടുവാനുള്ള പരിശ്രമത്തിലായിരുന്നു കേരളം. മൃതദേഹം കണ്ടെത്തിയ വാർത്ത ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. ദേവനന്ദയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു." കുടുംബത്തിന്റെയും ഉറ്റവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനം അർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ദേവനന്ദയ്ക്ക് ആദരാഞ്ജലി അർപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മരണത്തിൽ നാട്ടുകാർ ഉന്നയിക്കുന്ന ദുരൂഹത പോലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. content highlights;condolence to devanandhas death, kollam girl missing case
from mathrubhumi.latestnews.rssfeed https://ift.tt/2VvjsZO
via
IFTTT