Breaking

Thursday, February 27, 2020

പ്രിയങ്കയുടെ നേതൃത്വത്തിൽ ശാന്തിയാത്ര

ന്യൂഡൽഹി: ഡൽഹിയിൽ സമാധാനം സംരക്ഷിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആരോപിച്ചു. ഡൽഹിയിലെ അക്രമങ്ങൾക്കെതിരേ കോൺഗ്രസ് ആസ്ഥാനത്തുനിന്ന് ഗാന്ധിസ്മൃതിയിലേക്കു നടത്തിയ ശാന്തിയാത്രയ്ക്കുശേഷം സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് പ്രിയങ്കയും ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇതേ ആവശ്യമുന്നയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജോലിതേടി ഒട്ടേറെപ്പേരെത്തുന്ന ഡൽഹിയെ സർക്കാർ നശിപ്പിച്ചതായി പ്രിയങ്ക കുറ്റപ്പെടുത്തി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാൻ അവർ എല്ലാവരോടും ആഹ്വാനം ചെയ്തു. 'രാജ്യതലസ്ഥാനത്ത് സമാധാനം കൊണ്ടുവരേണ്ടത് സർക്കാരിന്റെയും ആഭ്യന്തര മന്ത്രിയുടെയും ചുമതലയാണ്. അവരതിൽ പരാജയപ്പെട്ടു. ആഭ്യന്തര മന്ത്രിയുടെ വീടുവരെ യാത്ര നടത്താനാണ് ഞങ്ങളാഗ്രഹിച്ചത്. എന്നാൽ, പോലീസ് തടഞ്ഞു' -പ്രിയങ്ക പറഞ്ഞു. സമാധാനത്തിന് ആഹ്വാനം ചെയ്തുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന രണ്ടുദിവസംമുമ്പു വന്നിരുന്നെങ്കിൽ വിലപ്പെട്ട 20 ജീവനുകൾ രക്ഷിക്കാമായിരുന്നുവെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. Content Highlights:Priyanka Gandhi Congress


from mathrubhumi.latestnews.rssfeed https://ift.tt/2VsvjHZ
via IFTTT