തിരുവനന്തപുരം: പോകാൻ വീടില്ലാത്തതിനാൽ അഞ്ചാം ക്ലാസ്സുകാരിയും മൂന്നാക്ലാസ്സുകാരിയും താമസിക്കുന്നത് അച്ഛൻ ചികിത്സയിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ യുവാവും ഭാര്യയും മക്കളുമാണ് പേരൂർക്കടയിലെ ആശുപത്രി വരാന്തയിൽ കഴിയുന്നത്. ഒക്ടോബർ 30ന് വാടക വീട്ടിൽ നിന്നും വീട്ടുടമ ഇവരെ ഇറക്കി വിട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. യുവാവിന്റെ ജീവിത മാർഗ്ഗമായ അക്വേറിയം നശിപ്പിക്കപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. "വീടൊഴിയാൻ ഉടമ ആവശ്യപ്പെട്ടപ്പോൾ പ്രശ്നത്തിലിടപെട്ടഎഎസ്ഐകാലാവധി നീട്ടിനൽകണമെന്ന് പറഞ്ഞു. പക്ഷെ അവർ തയ്യാറായില്ല. പരാതി നൽകാനായി കളക്ടറുടെ അടുത്ത് പോയി. ആ സമയം കൊണ്ടാണ് വീട്ടുപകരണങ്ങളും അക്വേറിയവുംപക്ഷികളെയുംമീനുകളെയുമെല്ലാംനശിപ്പിച്ചത്. 25 ലക്ഷത്തിന്റെ സാധനങ്ങളായിരുന്നു ഉണ്ടായിരുന്നത്", യുവാവ് പറയുന്നു. കടുത്ത മാനസിക സംഘർഷത്തിലായ യുവാവ് പേരൂർക്കടയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലെത്തി. കഴിഞ്ഞ രണ്ട് മാസമായി കുട്ടികൾക്ക് ആശുപത്രി പരിസരമാണ് വീട്. അഞ്ചാം ക്ലാസ്സുകാരിയായ മൂത്ത കുട്ടിയുടെ പഠനം മുടങ്ങി. പുസ്തകവും ബാഗുമെല്ലാം പോയി. പുസ്തകമെല്ലാം വെള്ളം നനഞ്ഞാണ് നശിച്ചത്. അന്തിയുറങ്ങാൻ വീടില്ലാത്തതിനാൽ ഒരു കുടുംബം മുഴുവനാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്നത്. ഒരായുസ്സിന്റെസമ്പാദ്യമാണ് നഷ്ടപ്പെട്ടത്. കുഞ്ഞുങ്ങളുടെ പഠിപ്പാണ് മുടങ്ങിയത്. content highlights:family stays at peroorkkada mental health centre
from mathrubhumi.latestnews.rssfeed https://ift.tt/394XGjP
via
IFTTT