Breaking

Sunday, February 16, 2020

മായങ്കിനും ഋഷഭിനും അര്‍ധസെഞ്ചുറി; സന്നാഹ മത്സരം സമനിലയില്‍

ഹാമിൽട്ടൺ: ന്യൂസീലൻഡും ഇന്ത്യയും തമ്മിലുള്ള ത്രിദിന സന്നാഹ മത്സരം സമനിലയിൽ. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 252 റൺസെടുത്ത് നിൽക്കെയാണ് മത്സരം സമനിലയിലായത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 28 റൺസ് ലീഡ് നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറായ 263 റൺസിനെതിരേ ന്യൂസീലൻഡ് നേടിയത് 235 റൺസാണ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി മായങ്ക് അഗർവാളും ഋഷഭ് പന്തും മികച്ച പ്രകടനം പുറത്തെടുത്തു. മായങ്ക് 99 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതം 81 റൺസ് അടിച്ചു. പിറന്നാൾ ദിനത്തിലായിരുന്ന മായങ്കിന്റെ അർധ സെഞ്ചുറി ഇന്നിങ്സ്. ഋഷഭ് 65 പന്തിൽ നാലു വീതം ഫോറും സിക്സും സഹിതം 70 റൺസ് നേടി. കിവീസിനായി ഡാരിയൽ മിച്ചെൽ മൂന്നു വിക്കറ്റ് വീഴ്ത്തി. സെഞ്ചുറി നേടിയ ഹനുമ വിഹാരിയുടേയും 93 റൺസ് അടിച്ച ചേതേശ്വർ പൂജാരയുടേയും മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 263 റൺസ് അടിച്ചത്. ഇഷ് സോധിയും സ്കോട്ട് കുഗ്ലെയ്നും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ പേസ് ബൗളർമാർക്ക് മുന്നിൽ തകർന്ന ആതിഥേയർ 235 റൺസിന് പുറത്തായി. 40 റൺസെടുത്ത ഹെൻട്രി കൂപ്പറാണ് ടോപ്പ് സ്കോറർ. മുഹമ്മദ് ഷമി മൂന്നു വിക്കറ്റെടുത്തപ്പോൾ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, നവ്ദീപ് സയ്നി എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് അശ്വിനും നേടി. Content Highlights: India vs New Zealand practice match ends in draw


from mathrubhumi.latestnews.rssfeed https://ift.tt/2OZrtlT
via IFTTT