ന്യൂഡൽഹി: ജമ്മുകശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ നിർദേശം ഇന്ത്യ തള്ളി. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്താൻ കൈയടക്കി വെച്ചിരിക്കുന്ന പ്രദേശങ്ങൾ അവർ ഒഴിയുകയാണ് വേണ്ടതെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. പാകിസ്താൻ സന്ദർശനം നടത്തുന്ന യുഎൻ സെക്രട്ടറി അന്റോണിയോ കശ്മീർ വിഷയത്തിൽ ഇരുരാജ്യങ്ങൾക്കും താത്പര്യമുണ്ടെങ്കിൽ മധ്യസ്ഥത വഹിക്കാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. കശ്മീർ വിഷയത്തിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും ഇന്ത്യ വിശദീകരിച്ചു. ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ല. കശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി തുടരും.മറ്റ് വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ചകൾക്ക് തയ്യാറാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. അതിർത്തി കടന്ന് പാകിസ്താൻ ഇന്ത്യക്കെതിരേ നടത്തുന്ന തീവ്രവാദ പ്രവർത്തനം അവസാനിപ്പിക്കാൻ പാക് അധികാരികളിൽ സമ്മർദ്ദം ചെലുത്തണമെന്നും യുഎൻ സെക്രട്ടറിയോട് ഇന്ത്യ ആവശ്യപ്പെട്ടു. content highlights;India Rejects UN chief Mediation Offer in kashmir issue
from mathrubhumi.latestnews.rssfeed https://ift.tt/2V3OPdE
via
IFTTT