Breaking

Sunday, February 16, 2020

വാക്കുതര്‍ക്കത്തിനിടെ യുവതി സ്വന്തം ദേഹത്ത് പെട്രോള്‍ ഒഴിച്ചു; കാമുകന്‍ തീകൊളുത്തി

മുംബൈ: തർക്കത്തിനിടെ കയ്യിൽക്കരുതിയിരുന്ന പെട്രോൾ സ്വന്തം ദേഹത്തൊഴിച്ച സ്ത്രീയെ കാമുകൻ തീകൊളുത്തിയതായി പരാതി. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ ലാസൽഗാവ് ബസ് സ്റ്റാൻഡിൽ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. അമ്പതുശതമാനത്തോളം പൊള്ളലേറ്റ ലക്ഷ്മിബായി റാവത്ത്(35) ചികിത്സയിലാണ്. ലക്ഷ്മിബായിയുടെ കാമുകൻ രാമേശ്വർ ഭാഗവത്(25) സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. രാമേശ്വറും ലക്ഷ്മിബായിയും ഒരുമാസം മുമ്പ് ഒരു ക്ഷേത്രത്തിൽവെച്ച് വിവാഹിതരായിരുന്നു. എന്നാൽ ഇതിനു പിന്നാലെ രാമേശ്വർ മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തി. ഇതിൽ പ്രകോപിതയായ ലക്ഷ്മിബായി, ബസ് സ്റ്റാൻഡിലേക്ക് രാമേശ്വറിനെ കൂടിക്കാഴ്ചയ്ക്കായി വിളിച്ചു വരുത്തുകയായിരുന്നു. ഈ സമയം രാമേശ്വറിനൊപ്പം ഒരു ബന്ധുവും മറ്റൊരാളും ഉണ്ടായിരുന്നു. തുടർന്ന് ലക്ഷ്മിബായിയും രാമേശ്വറും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെ ലക്ഷ്മിബായി കയ്യിൽ കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ സ്വന്തം ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. പിന്നാലെ, ലക്ഷ്മിയുടെകൈവശമുണ്ടായിരുന്ന തീപ്പെട്ടി രാമേശ്വർ കൈക്കലാക്കുകയും തീകൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സംഭവത്തിനു പിന്നാലെ സ്ഥലത്തുനിന്ന് രാമേശ്വർ ഓടി രക്ഷപ്പെട്ടു. എന്നാൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പോലീസ് പിടികൂടി. നാസിക്ക് സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആശുപത്രിയിലെത്തി ലക്ഷ്മിബായിയെ സന്ദർശിച്ചു. content highlights:woman doused herself in petrol during arguement with boyfriend, he set her ablaze


from mathrubhumi.latestnews.rssfeed https://ift.tt/2uNYTNn
via IFTTT