കണ്ണൂർ: പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തിപ്പെടുകയാണ്. ക്യാംപസിൽ നിന്നും തെരുവിലേക്കെത്തിയ പ്രതിഷേധം ഇപ്പോൾ കല്ല്യാണവേദികളിലും മുഴങ്ങിക്കേൾക്കാം. കണ്ണൂർ തലശേരിയിൽ ഇന്നലെ നടന്ന മൂന്നു വിവാഹ വേദികളിലും പ്രതിഷേധം അലയടിച്ചു. DYFI ധർമ്മടം മേഖലാ ട്രഷറർ എ ഷിബിന്റെയും കൊളച്ചേരി മേഖലാ കമ്മിറ്റി അംഗം ഹർഷയുടെയും വിവാഹ ചടങ്ങിനിടെ പ്ലക്കാർഡുകൾ കൂടി ഉയർത്തിക്കാട്ടിയാണ് വധൂവരന്മാർ പ്രതിഷേധിച്ചത്. ഷിബിനും വിസ്മയയും കണ്ണൂർ കക്കാട് വിവാഹിതരായ സനൂപിന്റെയും ആതിരയുടെയും വിവാഹ ചടങ്ങും ഇതിനു സമാനമായിരുന്നു. ബാലസംഘം മുൻ ഏരിയ കമ്മിറ്റി അംഗമായിരുന്നു ആതിര. സനൂപും ആതിരയും DYFI തലശേരി ടൗൺ മേഖലാ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് മുത്തുവും വിസ്മയയുമാണ് വിവാഹ പന്തലിനെ പ്രതിഷേധം അറിയിക്കാനുള്ള വേദിയാക്കിയ മറ്റു രണ്ടു പേർ.നോ സിഎഎ, പ്രതിഷേധിക്കുന്നത് അക്രമമല്ല,അവകാശമാണ്,വേഷം കൊണ്ട് തിരിച്ചറിയൂ ഞങ്ങളെ, തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടിയും മുദ്രാവാക്യം വിളികളോടെയുമാണ് വധൂവരന്മാർ പ്രതിഷേധിച്ചത്.വേറിട്ട പ്രതിഷേധത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്. പ്രശാന്തും വിസ്മയയും
from mathrubhumi.latestnews.rssfeed https://ift.tt/2sY3Z8h
via
IFTTT