Breaking

Wednesday, December 18, 2019

അകലക്കുന്നം പഞ്ചായത്തില്‍ പി.ജെ ജോസഫ് പക്ഷത്തിന് തോല്‍വി: ഗോള്‍ അടിച്ച് ജോസ്.കെ മാണി

കോട്ടയം: പി.ജെ ജോസഫ്-ജോസ്.കെ മാണി വിഭാഗങ്ങൾ കൊമ്പുകോർത്ത തിരഞ്ഞെടുപ്പിൽ ജോസ്.കെ മാണി പക്ഷത്തിന് വിജയം. പി.ജെ ജോസഫ് ഔദ്യോഗിക ചിഹ്നമായ രണ്ടിലയിൽ മത്സരിപ്പിച്ച സ്ഥാനാർഥിയെ തോൽപിച്ചാണ് ജോസ്.കെ മാണി വിഭാഗം വിജയം നേടിയത്. അകലക്കുന്നം പഞ്ചായത്തിലെ ആറാം വാർഡിൽ ജോസ്.കെ മാണിയുടെ സ്ഥാനാർഥി ജോർജ് മൈലാടി 63 വോട്ടിന്റെ ഭൂരിക്ഷത്തിനാണ് പി.ജെ ജോസഫ് വിഭാഗത്തിലെ ബിബിൻ തോമസിനെ പരാജയപ്പെടുത്തിയത്. 320 വോട്ട് ജോർജ് തോമസ് മൈലാടിക്കും ബിബിൻ തോമസിന് 257 വോട്ടുമാണ് ലഭിച്ചത്. കൈതച്ചക്ക ചിഹ്നത്തിന് പാലായിൽ അടിപതറിയതോടെയാണ് പകരം ഫുട്ബോൾ ചിഹ്നം തിരഞ്ഞെടുത്തത്. സിപിഎം സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് 29 വോട്ട് മാത്രമാണ്. ബിജെപിക്ക് 15 വോട്ട് കിട്ടി. സ്വതന്ത്രനായി ഫുട്ബോൾ ചിഹ്നത്തിലാണ് ജോസ്.കെ മാണിയുടെ സ്ഥാനാർഥി മത്സരിച്ചത്. ഇരുവിഭാഗത്തിന് വേണ്ടിയും പ്രചാരണത്തിനിറങ്ങാതെ മന:സാക്ഷി വോട്ടിനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തത്. Content Highlights;


from mathrubhumi.latestnews.rssfeed https://ift.tt/2PuK7CF
via IFTTT