Breaking

Friday, December 20, 2019

ഇന്റെര്‍നെറ്റ് ഇല്ലെങ്കിലും ചാറ്റ് ചെയ്യാം ഈ ആപ്പുകള്‍ ഉപയോഗിച്ച്

പൗരത്വബില്ലുമായി ബന്ധപ്പെട്ട് രാജ്യം പ്രക്ഷോഭങ്ങളിലൂടെ കടന്ന് പോകുന്ന ഈ സാഹചര്യത്തിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഇന്റർനെറ്റിന് വിലക്ക് നേരിടുന്നുണ്ട്. ഇത്തരംസാഹചര്യങ്ങളിൽ ഇന്റർനെറ്റ് ഇല്ലാതെ ഉപയോഗിക്കാവുന്ന ചാറ്റ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇവയിൽ പലതും ബ്ലൂടൂത്തും വെഫൈയും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരത്തിൽ ഇന്റർനെറ്റ് ഇല്ലാതെ ഉപയോഗിക്കാവുന്ന ചില ആപ്പുകളെ പരിചയപ്പെടാം. ഇന്റർനെറ്റ് ഇല്ലെങ്കിലും ബ്ലൂടൂത്ത് കണ്ക്ടിവിറ്റി ഉപയോഗിച്ച് അടുത്തള്ളവരുമായി ചാറ്റ് ചെയ്യാൻഉപയോഗിക്കുന്ന ആപ്പാണ് ഫയർ ചാറ്റ്.എന്നാൽ ഇന്റർനെറ്റ് ഉണ്ടെങ്കിൽ ലോകത്തിലെ എവിടെയുള്ളവരുമായും ഈ ആപ്പ് ഉപയോഗിച്ച് ചാറ്റ് ചെയ്യാം Support : Android and iOS ഇന്റർനെറ്റോ,ലോക്കൽ നെറ്റ്വർക്കോ ഇല്ലാത്ത സാഹചര്യങ്ങളിൽ 100 മീറ്റർ പരിധിക്കുള്ളിൽ വൈഫൈ ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ കഴിയുന്ന ആപ്പാണ് സിഗ്നൽ ഓഫ് ലൈൻ.ടെക്സ്റ്റ്, ചിത്രങ്ങൾ, വീഡിയോ. എന്നിവ വൈഫൈയിലൂടെ കൈമാറാം. പേരിൽ സാമ്യമുണ്ടെങ്കിലും സിഗ്നൽ ഫൗണ്ടേഷൻ സ്ഥാപിച്ച സിഗ്നൽ ആപ്പുമായി ബന്ധമില്ല സിഗ്നൽ ഓഫ്ലൈനിന്. ഈ ആപ്പിന് പിന്നിൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖോഖോ ഡെവലേപ്പേഴ്സാണ് Support : Android ഇന്റർനെറ്റില്ലാതെ വോയിസ് കോളുകൾ ചെയ്യാൻ സാഹായിക്കുന്ന ആപ്പാണ് വോജർ. ഫോൺബുക്ക് ആവശ്യമില്ലാത്ത ഈ ആപ്പ് ഉപയോഗിക്കാൻ വൈഫൈ, ബ്ലൂടൂത്ത്,മൈക്രോഫോൺ ക്യാമറ എന്നിവയുടെ പെർമിഷൻ ആവശ്യമാണ്. Support IoS പ്രകൃതിദുരന്തമുണ്ടാകുന്ന അവസരങ്ങളിലും വിദേശയാത്രവേളകളിലും ഇന്റർനെറ്റില്ലാതെ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ആപ്പാണ് ബ്രിഡ്ജ്ഫൈ. പ്രകൃതിദുരന്തമുണ്ടാകുമ്പോൾ രക്ഷപ്രവർത്തനത്തിന് ഇത് വളരെയധികം ഉപയോഗപ്രദമാണ്. മൂന്ന് തരത്തിലാണ് ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കുക. മെഷ് മോഡിൽ രണ്ടുപേർ തമ്മിൽ ആശയവിനിമയം നടത്താൻ ഉപയോഗിക്കാം. വൈഫൈ ഉപയോഗിച്ച് ഒന്നിലധികം പേരുമായി ആശയവിനിമയം നടത്താം. ഈ ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് ബ്രോഡ്കാസ്റ്റിംഗ് മോഡ്. ഇതിൽ അയക്കുന്ന മെസേജുകൾ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തവർക്കും കാണാൻ സാധിക്കും. Support : isO ഇന്റർനെറ്റ് ഇല്ലാത്ത വേളകളിൽ ബ്ലുടൂത്ത്,വൈഫൈ എന്നിവ ഉപയോഗിച്ച് കണക്ട് ചെയ്യാൻ സാധിക്കുന്ന ആപ്പാണ് ബ്രിയർ.അതേസമയം ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാവുമ്പോൾ ടോർ നെറ്റ് വർക്കുമായി കണക്ടട് ചെയ്താൽ അയക്കുന്ന സന്ദേശങ്ങൾ സുരക്ഷിതവുമായിരിക്കും. Support iOs, Android Content Highlights :Apps use offline when internet shutdown


from mathrubhumi.latestnews.rssfeed https://ift.tt/35H5xCk
via IFTTT