Breaking

Friday, December 20, 2019

കിഫ്ബി പ്രദര്‍ശനം ഇന്ന് തുടങ്ങും

തിരുവനന്തപുരം; കിഫ്ബി പദ്ധതികളുടെ പ്രചരണ- ബോധവൽക്കരണ പരിപാടികൾക്ക് വെള്ളിയാഴ്ച വൈകിട്ട് തുടക്കമാവും. തൈക്കാട് പോലീസ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും.കിഫ്ബി പദ്ധതികൾ സംബന്ധിച്ച് വിപുലമായ പരിപാടികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 45,619 കോടി രൂപയുടെ 591 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയത്. ഇതിൽ 121 പദ്ധതികൾ തിരുവനന്തപുരം ജില്ലയിലാണ്. ഈ വർഷം 4500 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്. അടുത്തവർഷം 15,000 കോടിയുടെ പ്രവർത്തനങ്ങൾ നടത്തും അടിസ്ഥാന സൗകര്യവികസനത്തിൽ രാജ്യത്തിന് തന്നെ മാതൃകയയ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനാണ് പ്രദർശനമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കിഫ്ബിയിലൂടെ നടപ്പാക്കുന്ന പദ്ധതികളുടെ ത്രിമാന മാതൃകകളും ചിത്രങ്ങളും പ്രദർശനത്തിലുണ്ടാകും. കെ.ഫോൺ അടുത്തവർഷം പൂർത്തിയാകും. ഇതോടെ ഇന്റർനെറ്റ് സംവിധാനം ലോകനിലവാരത്തിലേക്ക് ഉയരും. മലയോര ഹൈവേയും അടുത്തവർഷം പൂർത്തിയാകും. റോഡ് നിർമ്മാണത്തിലെ ഗുണനിലവാരം പരിശോധിക്കുന്ന ഓട്ടോ ലാബ് അടക്കമുള്ളവ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. തുടർന്ന് ജില്ലാ തലത്തിലും പ്രചരണ പരിപാടികൾ നടക്കും. content highlights: kiifb


from mathrubhumi.latestnews.rssfeed https://ift.tt/38YJ7OQ
via IFTTT