ഗുവഹാട്ടി: പൗരത്വ നിയമ ഭേദഗതി നിയമത്തെത്തുടർന്ന്അസ്സം ബി.ജെ.പിയിൽ പൊട്ടിത്തെറിയെന്ന് റിപ്പോർട്ട്. നിയമം പാസാക്കിയതിനെത്തുടർന്ന് അസ്സമിലുണ്ടായ പ്രതിസന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 12 ബി.ജെ.പി എം.എൽ.എമാർ മുഖ്യമന്ത്രി സർബാനന്ദ സോണോവാളിനെ കണ്ടു. അസ്സമിന്റെ ഭാഷയും സംസ്കാരവും സംരക്ഷിക്കാൻ സർക്കാർ എന്തെല്ലാം ചെയ്യുന്നുവെന്ന് ജനങ്ങളെ അറിയിക്കണമെന്നും എം.എൽ.എമാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സൂട്ടെയിൽ നിന്നുള്ള നിയമസഭാംഗം പത്മ ഹസാരികയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. അസമീസ് ജനതയെ എങ്ങനെ സംരക്ഷിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പത്മ ഹസാരിക വ്യക്തമാക്കി. പ്രധാനമന്ത്രിയെ കാണാനും സംസ്ഥാനത്തെ പ്രതിസന്ധി ഉടൻ പരിഹരിക്കാനും മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു. അസമിലെ ജനങ്ങൾ ഭയത്തിലാണ്, ഞങ്ങളും. പ്രതിഷേധം ആരംഭിച്ച് എട്ട് ദിവസമായി. ഞങ്ങളുടെ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല. ദിബ്രുഗഢിൽ നിന്നുള്ള ബിജെപി നിയമസഭാംഗം പ്രശാന്ത ഫുകാൻ പറഞ്ഞു. അദ്ദേഹത്തിന്റെ വീട് നേരത്തെ പ്രതിഷേധക്കാർ ആക്രമിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതി എന്നത് ബി.ജെ.പിയുടെ നയമാണെന്നും അതിനെതിരായി നീങ്ങാനാകില്ലെന്നും എം.എൽ.എമാർ പറഞ്ഞു. എന്നാൽ അസ്സമിലെ ഭാഷയും സംസ്കാരവും സംരക്ഷിക്കുന്നതിനായി മറ്റ് മാർഗങ്ങളുണ്ട്. സിഎഎ പാർട്ടിയുടെ അജണ്ടയിലാണെന്നും അത് നിരസിക്കാനുള്ള ധാർമ്മിക അവകാശം എനിക്കില്ലെന്നും അറിഞ്ഞുകൊണ്ട് ഞാൻ ബിജെപിയിൽ ചേർന്നത്. ഞാൻ പാർട്ടി വിട്ടാൽ നിയമം റദ്ദാക്കുമെങ്കിൽ രാജിവെക്കാൻ ഞാൻ തയ്യാറാണ്. - ഹസാരിക പറഞ്ഞു. Content Highlights:Citizenship Act protests: BJP MLAs meet Assam CM Sarbananda Sonowal
from mathrubhumi.latestnews.rssfeed https://ift.tt/2Md4dzm
via
IFTTT