കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് വിചാരണ കോടതിയിലെത്തി പരിശോധിക്കും. ദൃശ്യങ്ങളുടെ പകർപ്പാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് ദൃശ്യങ്ങൾ കാണുന്നതിന് സുപ്രീം കോടതി അനുമതി നൽകുകയായിരുന്നു. നടൻ ദിലീപിന് വേണ്ടി മുംബൈയിൽ നിന്നുള്ള പ്രത്യേക സാങ്കേതിക വിദഗ്ധനും അഭിഭാഷകനും കോടതിയിൽ എത്തിച്ചേർന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാൽ പകർപ്പ് അനുവദിക്കാതെ ഉപാധികളോടെ കാണാൻ കോടതി അനുമതി നൽകുകയായിരുന്നു. കേസിലെ മറ്റ് പ്രതികളേയും ഇന്ന് കോടതിയിൽപോലീസ് ഹാജരാക്കിയിട്ടുണ്ട്.പൾസർ സുനി, മണികണ്ഠൻ, മാർട്ടിൻ, വിജീഷ് എന്നിവർ കോടതിയിൽ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്. ദിലീപ് എത്തിച്ചേർന്നിട്ടില്ല Content Highlights :dileep will be present in court to watch the molestation visuals actress molestation case
from mathrubhumi.latestnews.rssfeed https://ift.tt/35DKlwO
via
IFTTT