തിരുവനന്തപുരം: യുവാക്കൾ തെങ്ങുകയറ്റ ജോലി ഉപേക്ഷിക്കുന്നതിനു പുതിയ കാരണം കണ്ടെത്തി വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. തെങ്ങിൽ കയറുന്നവരുടെ കൈകാലുകളിൽ തഴമ്പുണ്ടാകും. അതിനാൽ പെൺകുട്ടികൾ ഇവരെ വിവാഹം കഴിക്കാൻ തയ്യാറാകാത്തതാണ് യുവാക്കൾ തെങ്ങുകയറ്റം ഉപേക്ഷിക്കാൻ കാരണമെന്നാണ് മന്ത്രി പറഞ്ഞത്.തിരുവനന്തപുരത്ത് ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെങ്ങിൽ കയറുന്ന ധാരാളം തൊഴിലാളികൾ മുമ്പുണ്ടായിരുന്നു. ഈ സൗന്ദര്യശാസ്ത്രം അനുസരിച്ച് ഇതിൽ കയറിക്കൊണ്ടിരിക്കുമ്പോൾ കയ്യിലും കാലിലും തഴമ്പു വരും. ചെറുപ്പക്കാരാണെങ്കിൽ പിന്നെ കല്യാണം കഴിക്കാൻ പെൺകുട്ടികൾ ആഗ്രഹിക്കുകയില്ല. അതുകൊണ്ട് എന്താ ചെയ്യുകയെന്നു വെച്ചാൽ അവർ(യുവാക്കൾ) ഈ തൊഴിൽ ഉപേക്ഷിച്ചു- എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. content highlights:ep jayarajans conclusion why youngsters are not interested in coconut tree climbing profession
from mathrubhumi.latestnews.rssfeed https://ift.tt/2MaJfRy
via
IFTTT