ന്യൂഡൽഹി; പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ സമരത്തിൽ പങ്കെടുത്തെന്നാരോപിച്ച് മലയാളി വിദ്യാർഥിയെ എബിവിപി നേതാക്കൾ ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുംചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. ബിജെപി അനുകൂല വിദ്യാർഥി സംഘടനയായ എബിവിപിയുടെ ഭാരവാഹികളാണ് ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിയെ ഉപദ്രവിച്ചതെന്നാണ് റിപ്പോർട്ട്. എബിവിപി നേതാക്കൾ വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിക്കുന്ന മറ്റു നിരവധി വീഡിയോകളും പ്രചരിക്കുന്നുണ്ട്. എബിവിപി സഹ്ദാര ജില്ലാ കൺവീനർ ജിതേന്ദർ ചൗധരിയും മറ്റു ചില നേതാക്കളും ചേർന്ന് വിദ്യാർഥിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പൗരത്വ നിയമ ഭേദഗതിയെ നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ എന്ന് വിദ്യാർഥിയോട് എബിവിപി നേതാക്കൾ ചോദിക്കുന്നത് വീഡിയോയിൽ കാണാം. താൻ നിയമത്തെ പിന്തുണയ്ക്കുന്നില്ലെന്ന് വിദ്യാർഥി മറുപടി പറയുന്നു. തുടർന്ന് വിദ്യാർഥിയെ ദൂരേയ്ക്ക് കൊണ്ടുപോകാൻ മറ്റൊരാളോട് വിദ്യാർഥി നേതാവ് ആവശ്യപ്പെടുന്നു. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റു ചില വീഡിയോകളിലും എബിവിപി നേതാക്കൾ വിദ്യാർഥികളെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ഡൽഹി യൂണിവേഴ്സിറ്റി സോഷ്യൽ സയൻസ് വകുപ്പിന് പുറത്തുവെച്ച് എബിവിപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഭരത് ശർമ ഒരു വിദ്യാർഥിയെ തൊഴിക്കുന്ന ദൃശ്യമാണ് അതിലൊന്ന്. എംഎ വിദ്യാർഥികൾ നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് ഈ സംഭവം. RT. In this video from #DelhiUniversity today, #ABVP activists heckling a student from Kerala at Chhatra Marg over his position on #CAA.They are also desperate to make a concise video to give a message loud & clear to dissenters. @delhipolice,some are more equal than the others? pic.twitter.com/kNfcmaQF0d — Neha Dixit (@nehadixit123) December 17, 2019 അതേസമയം, എബിവിപി പ്രവർത്തകരായ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യംചെയ്യുകയായിരുന്നെന്ന് ഭരത് ശർമ പറഞ്ഞു. സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ നേതാവ് അക്ഷിത് ദഹിയ അടക്കമുള്ളവർ ചേർന്ന് ആർട്സ് വിഭാഗത്തിലെ ഒരു വിദ്യാർഥിയെ കൈയ്യേറ്റം ചെയ്യുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇതിൽ വിദ്യാർഥിയുടെ തലമുടിയിൽ പിടിച്ച് വലിക്കുകയും മുഖത്തടിക്കുകയും ചെയ്യുന്നുണ്ട്. വിദ്യാർഥിയെ മർദ്ദനത്തിൽനിന്ന് രക്ഷിക്കുകയാണ് താൻ ചെയ്തതെന്ന് അക്ഷിത് ദഹിയ അവകാശപ്പെടുന്നു. Content Highlights:ABVP 'harassment' videos by members at Delhi University
from mathrubhumi.latestnews.rssfeed https://ift.tt/2rbmjKQ
via
IFTTT