Breaking

Tuesday, December 17, 2019

മകന്റെ വിവാഹ സത്കാരം: ജാഗ്രതക്കുറവുണ്ടായെന്ന് നടപടി നേരിട്ട ഏരിയ സെക്രട്ടറി

ആലപ്പുഴ: മകന്റെ വിവാഹ സത്കാരത്തിൽ പരിപാടികൾ ക്രമീകരിച്ചതിൽ ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം നടപടി നേരിടുന്നമുൻ ഏരിയാ കമ്മിറ്റി അംഗം സിവി മനോഹരൻ. മകന്റെ ആഡംബര വിവാഹ സത്കാരത്തിന്റെ പേരിൽ സിപിഎം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയിൽ നിന്ന് കഴിഞ്ഞ ദിവസം സിവി മനോഹരനെ സസ്പെൻഡ് ചെയ്തിരുന്നു. "പാർട്ടി നടപടി അംഗീകരിക്കുന്നു. എന്റെ ജീവനാണ് പാർട്ടി. പൊതുപ്രവർത്തകനെന്ന നിലയിൽ അടുപ്പമുള്ളവരെയെല്ലാം സത്കാരത്തിന് ക്ഷണിച്ചിരുന്നു. ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന മകൻ തന്നെയാണ് ആഘോഷങ്ങൾ ഒരുക്കിയത്.പരിപാടിയിലൂടെ മകന്റെ സ്ഥാപനത്തിനുള്ള പ്രമോഷനാണ് ഉദ്ദേശിച്ചത്. ആദ്യം ഇതിനെ എതിർത്തിരുന്നു. എന്നാൽ മകന്റെ വളർച്ചയ്ക്ക് ആവശ്യമെങ്കിൽ ആകട്ടെയെന്ന ധാരണയിലെത്തുകയായിരുന്നു - മനോഹരൻ പറഞ്ഞു. സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്പരിപാടിക്കുള്ള ലൈറ്റ് ആൻഡ് സൗണ്ട്നടത്തിയത്. സത്കാരത്തിൽ വിതരണം ചെയ്തത് സാധാരണ നിലയിലുള്ള ഭക്ഷണം മാത്രമാണ്. വിദേശത്ത് പ്രിവെഡ്ഡിങ് ഷൂട്ട് നടത്തിയെന്ന ആരോപണം പച്ച കള്ളമാണ്. മകന് പാസ്പോർട്ട് പോലുമില്ല. പാർട്ടി ശത്രുക്കൾ അവസരം മുതലെടുത്ത് പ്രചാരണം നടത്തുകയാണെന്നും സിവി മനോഹരൻ വ്യക്തമാക്കി. പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വിവാഹം ആഡംബരപൂർണമായി നടത്തി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആറു മാസത്തേക്കാണ് കഴിഞ്ഞ ദിവസം സിവി മനോഹരനെ ഏരിയാ കമ്മിറ്റിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. Content Highlights;luxury wedding, party action agress - cv manoharan


from mathrubhumi.latestnews.rssfeed https://ift.tt/2rVg9i9
via IFTTT