Breaking

Tuesday, December 17, 2019

ഡല്‍ഹിയിലെ അക്രമസംഭവങ്ങള്‍; 10 പേര്‍ അറസ്റ്റില്‍

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാല വിദ്യാർഥികൾ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 10 പേർ അറസ്റ്റിൽ. അറസ്റ്റിലായത് സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളല്ലെന്നാണ് റിപ്പോർട്ട്. അക്രമം നടത്തിയ തദ്ദേശവാസികളായ ചിലരാണ് അറസ്റ്റിലായതെന്നാണ് സൂചന. അക്രമ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിടിയിലായവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നാണ് പോലീസ് പറയുന്നത്. ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾ ആരും അറസ്റ്റിലായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ 15ന് വൈകുന്നേരം ജാമിയ മിലിയ വിദ്യാർഥികളും അധ്യാപകരും പാർലമെന്റിലേയ്ക്ക് നടത്തിയ മാർച്ചിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. നഗരത്തിന്റെ വിവിധയിടങ്ങളിലായി ബസുകളും കാറുകളുംഉൾപ്പെടെ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാവുകയും തകർക്കപ്പെടുകയും ചെയ്തു. എന്നാൽ, വിദ്യാർഥികളല്ല അക്രമം നടത്തിയതെന്നും സമാധാനപരമായി നടന്ന പ്രതിഷേധ സമരത്തിനിടെ പുറത്തുനിന്നുള്ള ചിലർ നുഴഞ്ഞുകയറുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുകയായിരുന്നെന്ന് സമരം ചെയ്ത വിദ്യാർഥികൾ പറഞ്ഞിരുന്നു. ചിലർ ബസുകൾക്കുമേൽ ഇന്ധനം ഒഴിക്കുന്നതിന്റെയും തീവെക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തിരുന്നു. Content Highlights:Jamia Violence: Delhi Police Arrests 10 People, citizenship amendment act


from mathrubhumi.latestnews.rssfeed https://ift.tt/34pHaYs
via IFTTT