Breaking

Monday, December 9, 2019

ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് നിരവധിപേരെ കാണാതായി

വെല്ലിങ്ടൺ: ന്യൂസിലൻഡിൽ അഗ്നിപർവതം പൊട്ടിത്തെറിച്ച് നിരവധിപേരെ കാണാതായി. ന്യൂസിലൻഡിലെ വൈറ്റ് ഐലൻഡിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശികസമയം 2.15 ഓടെയായിരുന്നു അപകടം. ഏകദേശം നൂറോളം വിനോദസഞ്ചാരികൾ സംഭവസമയത്ത് വൈറ്റ് ഐലൻഡ് ദ്വീപിലുണ്ടായിരുന്നതായും അവരിൽ ചിലരെ കാണാതായിട്ടുണ്ടെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേൺ അറിയിച്ചു. എത്രപേരെ കാണാതായിട്ടുണ്ടെന്ന് കൃത്യമായ കണക്കില്ലെന്നും അപകടത്തിൽ പരിക്കേറ്റവരെ തീരത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. നോർത്ത് ഐലൻഡിലെ തൗറാംഗ ടൗണിന്റെ വടക്കുകിഴക്ക് ഭാഗത്തായാണ് അപകടമുണ്ടായ വൈറ്റ് ഐലൻഡ് സ്ഥിതിചെയ്യുന്നത്. അഗ്നിപർവത സ്ഫോടനമുണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇവിടങ്ങളിലേക്ക് പോകരുതെന്ന് പോലീസ് അടുത്തിടെ നിർദേശം നൽകിയിരുന്നു. രാജ്യത്തെ ശാസ്ത്രജ്ഞരും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് വിനോദസഞ്ചാരികൾ വൈറ്റ് ഐലൻഡ് സന്ദർശിച്ചിരുന്നത്. ന്യൂസിലൻഡിലെ 70 ശതമാനത്തോളം അഗ്നിപർവതങ്ങളും കടലിനടിയിലാണുള്ളത്. Content Highlights:new zealand volcano eruption, many tourists are missing


from mathrubhumi.latestnews.rssfeed https://ift.tt/2DZDP7B
via IFTTT