Breaking

Friday, December 20, 2019

പൗരത്വ നിയമ ഭേദഗതി: വിജ്ഞാപനം വൈകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: രാജ്യമാകെ പ്രക്ഷോഭം പടരുന്ന സാഹചര്യത്തിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം വൈകും. ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മുന്നോടിയായി വിദഗ്ധരുമായി കൂടിയാലോചനകൾ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. നിലവിൽ പൗരത്വ നിയമം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ തീർപ്പുണ്ടാകുന്നതുവരെ കാത്തിരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. പൗരത്വ നിയമത്തിനെതിരെ സമർപ്പിച്ചിരിക്കുന്ന ഹർജികൾ ജനവരി 28-നാണു കോടതി പരിഗണിക്കുക. കോടതി എന്ത് തീരുമാനം എടുക്കും എന്ന് നോക്കിയ ശേഷം മുന്നോട്ടു നീങ്ങാം എന്നാണു വിലയിരുത്തൽ.നിയമഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ രൂപീകരിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കും. വിജ്ഞാപനത്തിലെ ചട്ടങ്ങൾ തീരുമാനിക്കും മുൻപ് വിദഗ്ധരുമായി കൂടിയാലോചിക്കുമെന്നാണ് റിപ്പോർട്ട്. 12 ദിവസത്തോളമായിട്ടും ഇതുവരെ വിജ്ഞാപനം ഇറക്കാൻ സർക്കാർ തയ്യാറായിട്ടില്ല. നിയമഭേദഗതിക്കെതിരെ ഉയരുന്ന പ്രതിഷേധംകൂടി കണക്കിലെടുത്താണ് ഇത്. ഭേദഗതി നിയമത്തിനും പൗരത്വപ്പട്ടികയ്ക്കുമെതിരെ ദേശീയ പ്രതിഷേധം പടരുന്ന പശ്ചാത്തലത്തിൽ പൗരത്വനിയമ ഭേദഗതിക്ക് തുടർച്ചയായി ദേശീയതലത്തിൽ എൻ.ആർ.സി. നടപ്പാക്കുന്നത് വൈകുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. പൗരത്വനിയമത്തെയും എൻ.ആർ.സി.യെയും രണ്ടായിക്കാണണമെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യാഴാഴ്ച പ്രസ്താവിക്കുകയും ചെയ്തിരുന്നു. പൗരത്വനിയമവും എൻ.ആർ.സി.യും നടപ്പാക്കില്ലെന്ന് കേരളം അടക്കം ഒട്ടേറെ സംസ്ഥാനങ്ങൾ നിലപാടെടുത്തിട്ടുണ്ട്. Content Highlights:Citizenship Amendment Act,notification may delay


from mathrubhumi.latestnews.rssfeed https://ift.tt/2PZe5he
via IFTTT