ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങിയിരിക്കുകയാണ് വിദ്യാർഥികളും യുവാക്കളും നേതൃത്വം നൽകുന്ന പൊതുസമൂഹം. നിയമത്തിനെതിരായ പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിലും ചില നല്ല കാഴ്ചകൾ പ്രതിഷേധക്കാർ അവശേഷിപ്പിക്കുന്നുണ്ട്. പ്രതിഷേധത്തെ നേരിടാനെത്തിയ പോലീസുകാർക്ക് റോസാപ്പൂവ് സമ്മാനിച്ചും ഒപ്പമുള്ള മുസ്ലിം മതവിശ്വാസികൾക്ക് നിസ്കരിക്കാൻ കൈകൊരുത്തുപിടിച്ച് ഇടം നൽകുന്നതിന്റെയുമൊക്കെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്റെ അച്ഛൻ വിചാരിക്കുന്നത് ഞാൻ ചരിത്രം പഠിക്കുകയാണെന്നാണ്. അദ്ദേഹത്തിന് അറിയില്ല, ഞാൻ പുതുചരിത്രം രചിക്കുന്നതിന്റെ തിരക്കിലാണ് എന്നെഴുതിയ പോസ്റ്ററും കയ്യിലേന്തി പോലീസുകാരന് ഒരു പെൺകുട്ടിറോസാപ്പൂവ്സമ്മാനിക്കുന്നതിന്റെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഡൽഹി ജന്തർ മന്ദറിനു സമീപം വ്യാഴാഴ്ച നടന്ന പ്രതിഷേധത്തിൽനിന്നുള്ളതാണ് ചിത്രമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Protesters giving red rose to #DelhiPolice at #jantarmantar #CAAProtest pic.twitter.com/lfqU8y4xBM — Saurabh Trivedi (@saurabh3vedi) December 19, 2019 ജന്തർ മന്ദറിൽത്തന്നെ പ്രതിഷേധത്തിനെത്തിയ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ നിലത്തിരുന്നു കൊണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് റോസാപ്പൂക്കൾ സമ്മാനിച്ചിരുന്നു. Photo: PTI പ്രതിഷേധത്തിനെത്തിയ മുസ്ലിം മതവിശ്വാസികളായ വിദ്യാർഥികൾക്കും മറ്റുള്ളവർക്കും ജാമിയ മിലിയ സർവകലാശാലയ്ക്കു പുറത്ത് നിസ്കരിക്കുമ്പോൾ, അവർക്കു ചുറ്റും ഇതര മതവിശ്വാസികൾ മനുഷ്യച്ചങ്ങല തീർത്തതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടിട്ടുണ്ട്. #WATCH Delhi: Students and other people of Muslim community offered Namaz outside the gates of Jamia Millia Islamia university. Members of other faiths formed a human chain around them. pic.twitter.com/FEPZOqI1MX — ANI (@ANI) December 19, 2019 വിദ്യാർഥികൾ പോലീസിന് റോസാപ്പൂക്കൾ സമ്മാനിക്കുമ്പോൾ, കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർക്ക് വാഴപ്പഴവും ചെറുകടിയും ഉൾപ്പെടെയുള്ളവ നൽകുന്നുണ്ട് ഡൽഹിയിലെ പോലീസുകാർ. പ്രതിഷേധത്തിനു പിന്നാലെ കസ്റ്റഡിയിലെടുത്തവർക്ക് ലഘുഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങൾ എ.എൻ.ഐ. പുറത്തുവിട്ടിട്ടുണ്ട്. ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽനിന്നുള്ളതാണ് ചിത്രങ്ങൾ. Photo Courtesy: Delhi Police Delhi: Police personnel offered refreshments at Rajiv Gandhi Stadium in Bawana, to protesters who were detained, including Swaraj Abhiyan founder, Yogendra Yadav. (Source - Delhi Police) https://t.co/ez4Lyvp7uU pic.twitter.com/7RjpipYBJS — ANI (@ANI) December 19, 2019 പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്ന പ്രതിഷേധക്കാരെ ശാന്തരാക്കാൻ പുത്തൻമാർഗം സ്വീകരിച്ച പോലീസ് കമ്മീഷണറുടെ വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്. ബെംഗളൂരു സെൻട്രൽ പോലീസ് കമ്മീഷണർ ചേതൻ സിങ് റാത്തോഡാണ് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ദേശീയഗാനം ആലപിച്ചത്. ചേതൻ സിങ്ങിനൊപ്പം ദേശീയഗാനം ആലപിക്കാൻ പ്രതിഷേധക്കാരും ചേരുകയും അവർ പിന്നീട് സമാധാനപരമായി പിരിഞ്ഞുപോവുകയും ചെയ്തു.ബെംഗളൂരുവിലെ ടൗൺ ഹാളിനു മുന്നിലായിരുന്നു പ്രതിഷേധക്കാർ ഒത്തുചേർന്നിരുന്നത്. #WATCH Karnataka: DCP of Bengaluru(Central),Chetan Singh Rathore sings national anthem along with protesters present at the Town Hall in Bengaluru, when they were refusing to vacate the place. Protesters left peacefully after the national anthem was sung. #CitizenshipAmendmentAct pic.twitter.com/DLYsOw3UTP — ANI (@ANI) December 19, 2019 content highlights:citizenship ammendment act protest
from mathrubhumi.latestnews.rssfeed https://ift.tt/35I5RR5
via
IFTTT