Breaking

Monday, December 23, 2019

മാതൃഭൂമിക്കെതിരായ വ്യാജപ്രചാരണം; ഉടൻ നടപടിയെന്ന് ഡി.ജി.പി.

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളിലൂടെ 'മാതൃഭൂമി'യെയും അതിന്റെ മാനേജ്മെന്റിനെയും അപകീർത്തിപ്പെടുത്തുന്ന സന്ദേശം തയ്യാറാക്കി പ്രചരിപ്പിച്ചവർക്കെതിരേ ഉടൻ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. 'മാതൃഭൂമി'ക്കെതിരേ വാട്സാപ്പ് ഉൾപ്പടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നടത്തുന്ന അസത്യ പ്രചാരണത്തിനെതിരേ നൽകിയ പരാതിയിലാണ് ഡി.ജി.പി. ഇക്കാര്യം വ്യക്തമാക്കിയത്. 'മാതൃഭൂമി'ക്കെതിരേ ശത്രുതയും വിദ്വേഷവുമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ കുറിപ്പാണ് വാട്സാപ്പിലൂടെയും മറ്റ് സാമൂഹികമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചത്. കുറിപ്പിന്റെ പകർപ്പ് ഉൾപ്പടെയാണ് പരാതി നൽകിയത്. അന്വേഷണം ഊർജിതമാക്കി കുറ്റക്കാർക്കെതിരേ ഐ.ടി., ഐ.പി.സി. നിയമപ്രകാരം ഉടൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അസത്യപ്രചാരണത്തിനെതിരേ ദുബായ് സൈബർ പോലീസിലും മാതൃഭൂമി പരാതി നൽകും. Content Highlights;false propaganda against mathrubhumi, DGP says immediate action


from mathrubhumi.latestnews.rssfeed https://ift.tt/2tJj6mE
via IFTTT