ന്യൂഡൽഹി: ലോക്സഭയിലെയും രാജ്യസഭയിലെയും അംഗസഖ്യ വർധിപ്പിക്കണമെന്ന് മുൻരാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജി. ലോക്സഭാംഗങ്ങളുടെ എണ്ണം നിലവിലെ 543ൽ നിന്ന് ആയിരമാക്കണമെന്നും തത്തുല്യമായ വർധന രാജ്യസഭാംഗങ്ങളുടെ കാര്യത്തിലും വരുത്തണമെന്നാണ് പ്രണബ് ആവശ്യപ്പെട്ടത്. ഡൽഹിയിൽ, ഇന്ത്യാ ഫൗണ്ടേഷൻ സംഘടിപ്പിച്ച രണ്ടാമത് അടൽ ബിഹാരി വാജ്പേയി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏറ്റവും ഒടുവിൽ, ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വർധന വരുത്തിയത് 1977ലാണ്. 1971ലെ സെൻസസിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അത്. 55 കോടിയായിരുന്നു അന്ന് രാജ്യത്തെ ജനസംഖ്യ. അന്നത്തെക്കാൾ ജനസംഖ്യയിൽ ഇരട്ടിയിലധികം വർധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വർധന വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 16 മുതൽ 18 ലക്ഷം ആളുകളെയാണ്ഒരു ലോക്സഭാംഗം പ്രതിനിധീകരിക്കുന്നത്. എങ്ങനെയാണ് ആ പ്രതിനിധിക്ക് ഇത്രയും ജനങ്ങളുമായി ബന്ധം പുലർത്താനാവുന്നതെന്നും പ്രണബ് ചോദിച്ചു. അടിസ്ഥാനമില്ലാത്ത ഒഴിവുകഴിവുകളിൽ അഭയം കണ്ടെത്തുന്നതിനു പകരം നാം നവീനമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ബ്രിട്ടീഷ് പാർലമെന്റിന് 650 അംഗങ്ങളാകാമെങ്കിൽ, കനേഡിയൻ പാർലമെന്റിന് 443 അംഗങ്ങളാകാമെങ്കിൽ, യു.എസ്.കോൺഗ്രസിന് 535 അംഗങ്ങളെ ഉൾക്കൊള്ളാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യൻ പാർലമെന്റിനും അങ്ങനെ ചെയ്തുകൂടായെന്നും പ്രണാബ് ആരഞ്ഞു. content highlights:loksabha streangth to be raised to thousand says pranab mukherjee
from mathrubhumi.latestnews.rssfeed https://ift.tt/35pCLG6
via
IFTTT