Breaking

Tuesday, December 17, 2019

ജാമിയ മിലിയയില്‍ വെടിവെപ്പുണ്ടായി?: പരിക്കേറ്റ വിദ്യാര്‍ഥിയുടെ ആശുപത്രി രേഖ പുറത്ത്

ന്യൂഡൽഹി: പൗരത്വ ഭേദഗതിക്കെതിരെ ഡൽഹിയിൽസമരം ചെയ്ത വിദ്യാർഥികൾക്കു നേരെ പോലീസ് വെടിവെച്ചതായുള്ള സംശയം ബലപ്പെടുന്നു. പരിക്കുകളോടെ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ചികിത്സാ രേഖകൾ പുറത്തുവന്നു. ചികിത്സയിൽ കഴിയുന്നമുഹമ്മദ് തമീമിന്റെ കാലിലുള്ള പരിക്ക് വെടിയേറ്റാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. അതേസമയം, വെടിവെച്ചിട്ടില്ലെന്നും ടിയർ ഗ്യാസ് ഷെൽ കൊണ്ടുള്ള പരിക്കാണെന്നുമാണ് പോലീസ് നിലപാട്. മുഹമ്മദ് തമീമിന്റെ ഇടത്തെ കാലിൽ വെടിയേറ്റതിന്റെ പരിക്കുകളാണ് ഉള്ളതെന്നാണ് വിദ്യാർഥിയുടെ ഡിസ്ചാർജ് റിപ്പോർട്ടിൽ ഉള്ളത്. കാലിൽനിന്ന് ഒരു അന്യവസ്തു നീക്കംചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. പരിക്കേറ്റ മുഹമ്മദ് തമീമിൻറെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.മറ്റു രണ്ടു വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നും ഇവരുടെ നില ഗുരുതരമല്ലെന്നുമാണ് സൂചന. കാമ്പസിനകത്ത് പ്രവേശിച്ച് പോലീസ്വിദ്യാർഥികൾക്കു നേരെ വെടിവെച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ട്പുറത്തുവന്നിരുന്നു. സർവകലാശാല കാമ്പസിനുള്ളിൽ പ്രവേശിച്ച പോലീസ് ലൈബ്രറി, മെസ്സ് ഹാൾ, ഹോസ്റ്റൽ തുടങ്ങിയ ഇടങ്ങളിൽ വിദ്യാർഥികൾക്കു നേരെ ടിയർ ഗ്യാസ് പ്രയോഗിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വെടിവെപ്പുണ്ടായതെന്ന് ചില വിദ്യാർഥികൾ ആരോപിച്ചു. എന്നാൽ ഇതിന് കൃത്യമായ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച പുറത്തുവന്ന മെഡിക്കൽ റിപ്പോർട്ടിലാണ് ഇത് ശരിയാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളുള്ളത്. pic.twitter.com/e8dcI0cg5F — Asaduddin Owaisi (@asadowaisi) December 15, 2019 ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ വെടിയേറ്റനിലയിൽ രണ്ടുപേർ ചികിത്സയിലുള്ളതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സഫ്ദർജങ് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. അജാസ് (22) ഷൊയബ് ഖാൻ (23) എന്നീ വിദ്യാർഥികളാണ്ചികിത്സയിലുള്ളത്. നെഞ്ചിന്റെ വശത്താണ് വെടിയേറ്റതെന്നും ഇയാൾ സമരത്തിൽ പങ്കെടുത്തിരുന്നില്ലെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഷൊയബിന് കാലിലാണ് പരിക്ക്. Bullet fired on Student of Jamia.@ndtvindia pic.twitter.com/mPMjbypesq — Tejas (@davala8050) December 16, 2019 അതേസമയം, കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തെ നേരിടുന്നതിന് വെടിയുണ്ട ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. സമരത്തിനിടെ കല്ലേറു നടത്തിയ പ്രക്ഷോഭകരെ നേരിടുന്നതിന് ലാത്തികളും കണ്ണീർ വാതകവും മാത്രമാണ് ഉപയോഗിച്ചതെന്നും പോലീസ് പറയുന്നു. വിദ്യാർഥികൾക്കുണ്ടായ പരിക്ക് കണ്ണീർ വാതക ഷെൽ ഏറ്റുണ്ടായതാണെന്നും പോലീസ് പറയുന്നു.ജാമിയ മിലിയ വിദ്യാർഥികൾക്കു നേരെ വെടിവെപ്പുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രതിഷേധത്തിനിടെ ജാമിയ മിലിയ സർവകലാശാലയിൽ ഉണ്ടായ പോലീസ് അതിക്രമം സംബന്ധിച്ചുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. വെടിവെപ്പുണ്ടായി എന്ന വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ കോടതിയിൽ ഉന്നയിക്കപ്പെടുമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ വിദ്യാർഥികളുടെ മെഡിക്കൽ റിപ്പോർട്ടും കോടതിക്കുമുന്നിൽ എത്തിയേക്കും. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. Content Highlights:citizenship amendment act, Jamia Protesters Have Bullet Wounds, Say Doctors


from mathrubhumi.latestnews.rssfeed https://ift.tt/2tpYFuR
via IFTTT