Breaking

Friday, December 13, 2019

ചൊറിയാൻ വരരുതെന്ന് വെള്ളാപ്പള്ളിയോട് സെൻകുമാർ

ആലപ്പുഴ: എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷവിമർശവുമായി മുൻ പോലീസ് മേധാവി ടി.പി.സെൻകുമാർ. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. കഴിഞ്ഞ ദിവസം കുട്ടനാട് രാമങ്കരിയിൽ നടന്ന പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠായോഗത്തിൽ സെൻകുമാറിനെതിരേ വെള്ളാപ്പള്ളി പ്രസംഗിച്ചിരുന്നു. 'എസ്.എൻ.ഡി.പി.യോഗം റിസീവറെ വച്ച് ഭരിക്കുമെന്നുപറഞ്ഞ് ഒരാൾ കോടതികയറി നടക്കുന്നു. മാവേലിക്കരക്കാരനായ ഒരു മാന്യനും പഴയൊരു പോലീസ് മേധാവിയുമാണ് പിന്നിലെന്ന് പറയുന്നു'. എന്ന് സ്പൈസസ് ബോർഡ് ചെയർമാനും ബി.ഡി.ജെ.എസ്. നേതാവുമായ സുഭാഷ് വാസുവിനെയും സെൻകുമാറിനെയും ഉന്നംവച്ചാണ് വെള്ളാപ്പള്ളി പ്രസംഗിച്ചത്. ഈ വാർത്തയുടെ കട്ടിങ് ഉൾപ്പെടെ നൽകിയാണ് സെൻകുമാറിന്റെ പോസ്റ്റ്. പോസ്റ്റിന്റെ പൂർണ രൂപം: വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ? 1996 മുതലുള്ള വേദങ്ങളും അനുബന്ധകണക്ക് വേദങ്ങളും ഓതുക. ക്രൂരമായ, പിഴിഞ്ഞുള്ള വിദ്യാർഥിപ്രവേശനം, ഓരോ പോസ്റ്റിങ്ങിനും എത്രയെന്ന് ജോലിക്ക് ശ്രമിച്ച ഓരോ എസ്.എൻ.ഡി.പി.ക്കാരനും അറിയാം. ശരാശരി 80 കോടി ഒരുവർഷം. 23 വർഷങ്ങൾ! മൈക്രോ, ഇന്ന് എസ്.എൻ.ഡി.പി. പിന്നാക്കവിഭാഗം കമ്മിഷൻ കരിമ്പട്ടികയിൽ അല്ലേ? ഗുരുദേവനുനേരെ എതിർ പോകരുതായിരുന്നു. 'അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനുവരേണം.' ആ അപരൻ കുടുംബവും ബന്ധുക്കളുമല്ല. ദരിദ്രനാരായണൻമാരായ ബഹുഭൂരിപക്ഷം ശ്രീനാരായണീയരാണ്! എല്ലാവരും തിരിച്ചറിഞ്ഞുതുടങ്ങി. എസ്.എൻ.ഡി.പി. ഒരു രാജഭരണമായല്ല ഗുരുദേവനും ഡോക്ടർ പല്പുവും ആർ.ശങ്കറും ഒക്കെ കണ്ടിരുന്നത്. ചൊറിയാൻ വരരുത്! content highlights:tp senkumar vellapally


from mathrubhumi.latestnews.rssfeed https://ift.tt/34cQChz
via IFTTT