Breaking

Friday, December 20, 2019

കര്‍ണാടക ആഭ്യന്തരമന്ത്രിയുടേത് വിദ്വേഷം സൃഷ്ടിക്കുന്ന പ്രസ്താവന- ഇ പി ജയരാജന്‍

തിരുവനന്തപുരം: മംഗളൂരുവിലെ ആക്രമങ്ങൾക്ക് പിന്നിൽ മലയാളികളാണെന്ന കർണാടക ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മന്ത്രി ഇപി ജയരാജൻ. ഒരു മന്ത്രി ഒരിക്കലും നടത്താൻ പാടില്ലാത്ത പ്രസ്താവനയാണ് ഇത്.ജനങ്ങൾ വാസ്തവം മനസിലാക്കും. കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ ജനകീയശക്തിയുടെ പ്രതികരണങ്ങൾ ഉണ്ടാവുമെന്ന് ഇപി ജയരാജൻ പറഞ്ഞു. കർണാടക സർക്കാരിന്റെ നടപടി ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാലംഘനവുമാണ്. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ജനങ്ങൾ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്.ആ നാട്ടിലാണ് ഒരു മന്ത്രിതന്നെ പരസ്പര വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയിരിക്കുന്നത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. ഈ നയം ഇന്ത്യൻജനത തിരിച്ചറിയും. ഇന്ത്യയിലെ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇടതുപക്ഷംഎല്ലാക്കാലത്തും ശക്തമായ നിലപാടാണ് സ്വീകരിച്ചത്. അത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം മംഗളൂരുവിൽ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ മലയാളികളുൾപ്പെടുന്ന സംഘമാണെന്നായിരുന്നു കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രസ്താവന. Content Highlights:EP Jayarajan against basavaraj bommais statement ,EP Jayarajan, basavaraj bommai, CAA, CAA Protest


from mathrubhumi.latestnews.rssfeed https://ift.tt/2Z7jaYZ
via IFTTT