: അയനിക്കാട് പെട്രോൾപമ്പിനു പിൻഭാഗത്തുള്ള റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് അട്ടിമറിനീക്കമെന്നു സംശയം. പാളത്തിൽ 50 മീറ്ററോളം ദൂരത്താണ് കരിങ്കൽ കഷണങ്ങൾ നിരത്തിവെച്ചത്. ഇവിടെത്തന്നെ കോൺക്രീറ്റ് സ്ലീപ്പറും പാളവുമായി ബന്ധിപ്പിക്കുന്ന ക്ലിപ്പുകൾ അഴിഞ്ഞുമാറിയ നിലയിൽ കണ്ടെത്തി. ഇത്തരത്തിലുള്ള 20 എണ്ണമുണ്ടായിരുന്നു. കല്ലുവെച്ച പാളത്തിന്റെ മറുവശത്തുള്ള പാളത്തിലെ ക്ലിപ്പുകളാണിവ. സാധാരണ തീവണ്ടി കടന്നുപോയാലും ഗ്രീസ് ഇട്ടാലും ഇങ്ങനെ സംഭവിക്കുമെങ്കിലും മറ്റുഭാഗങ്ങളിൽ ഇങ്ങനെ ഉണ്ടാവാത്തതാണ് പോലീസിനും റെയിൽവേ അധികൃതർക്കും സംശയമുണ്ടാക്കുന്നത്. പാളത്തിൽ കല്ലുകണ്ട സ്ഥലത്ത് പാളത്തിനു സമീപത്തായി വീടുകളില്ല. ശനിയാഴ്ച വൈകീട്ടാണ് പാളത്തിൽ കല്ലുവെച്ചതെന്നു കരുതുന്നു. വൈകി ഓടിയതിനാൽ ഈ സമയം മംഗലാപുരത്തേക്ക് പരശുറാം എക്സ്പ്രസാണ് കടന്നുപോയത്. വണ്ടി കടന്നുപോയപ്പോൾ അസ്വാഭാവികത അനുഭവപ്പെട്ടെന്ന എൻജിൻ ഡ്രൈവറുെട പരാതിയെത്തുടർന്നായിരുന്നു അന്വേഷണം. തീവണ്ടി വടകര നിർത്തിയപ്പോൾ എൻജിൻ ഡ്രൈവർ സ്റ്റേഷൻ സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകി. അദ്ദേഹം തിക്കോടി ബ്ലോക്ക് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് ഈ സ്ഥലത്ത് തീവണ്ടികൾ വേഗംകുറച്ചു പോകാനുള്ള നിർദേശം നൽകി. രാത്രിതന്നെ കൊയിലാണ്ടിയിൽനിന്ന് സീനിയർ സെക്ഷൻ എൻജിനിയറുടെയും വടകരയിൽനിന്ന് ആർ.പി.എഫ്. എസ്.ഐ. സുനിൽകുമാറിന്റെയും നേതൃത്വത്തിലുള്ളവരും പയ്യോളി പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിലാണ്, പാളത്തിൽ കല്ലുകൾവെച്ചതായി കണ്ടത്. ഇൗ പരിശോധനയ്ക്കുശേഷമാണ് തീവണ്ടികൾക്ക് വേഗംകൂട്ടിയത്. ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ക്ളിപ്പുകൾ അഴിഞ്ഞനിലയിൽ കണ്ടെത്തിയത്. ആർ.പി.സി.എഫ്. വിഭാഗവും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. content highlights:parasuram train
from mathrubhumi.latestnews.rssfeed https://ift.tt/2Sjijms
via
IFTTT