Breaking

Sunday, December 15, 2019

ഉത്തർപ്രദേശിൽ വീണ്ടും യുവതിയെ ബലാത്സംഗം ചെയ്തു തീ കൊളുത്തി, നില അതീവഗുരുതരം

ലഖ്നൗ: ഉന്നാവിന്റെ മുറിവുണങ്ങും മുമ്പേ യു. പി.യിൽ വീണ്ടും യുവതിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി. ഉത്തർപ്രദേശിലെ ഫത്തേപുറിലാണ് 18 -കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തിയത്. ശനിയാഴ്ച പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നപ്പോൾ ബന്ധുവും അയൽവാസിയുമായ യുവാവ് വീട്ടിലെത്തി പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പീഡനവിവരം പെൺകുട്ടി വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതോടെയുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 90 ശതമാനത്തോളം ശരീരമാസകലം പൊള്ളലേറ്റ യുവതിഅതീവ ഗുരുതരമായ നിലയിൽ കാൺപുരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹക്കാര്യം ചർച്ച ചെയ്യാൻ ശനിയാഴ്ച നാട്ടുപഞ്ചായത്ത് ചേർന്ന സമയത്താണ് പെൺകുട്ടിയെ യുവാവ് ക്രൂരമായി പീഡിപ്പിച്ച് തീ കൊളുത്തിയത്. നാട്ടുപഞ്ചായത്ത് നടക്കുന്ന സമയത്ത് വീടിനകത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട് നോക്കിയപ്പോഴാണ് പെൺകുട്ടി അഗ്നിക്കിരയായത് കണ്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ കേസെടുത്തു പ്രതിക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. Content Highlights: 18 year old girl raped and set ablaze by lover in UP


from mathrubhumi.latestnews.rssfeed https://ift.tt/38Hky8U
via IFTTT