Breaking

Friday, December 20, 2019

കോഴിക്കോട്ടുകാരായ മൂന്നുകുട്ടികൾക്ക് ദേശീയ ധീരതാ അവാർഡ്

തിരുവനന്തപുരം: കുട്ടികളുടെ ദേശീയധീരതാ പുരസ്കാരത്തിൽ കേരളത്തിന് മൂന്നു ബഹുമതികൾ. മൂന്നും കോഴിക്കോട് സ്വദേശികൾക്ക്. ഏറ്റവുംവലിയ ബഹുമതിയായ ഭരത് അവാർഡ് കോഴിക്കോട് രാമനാട്ടുകര തോട്ടുങ്ങലിൽ കെ. ആദിത്യയ്ക്കുലഭിച്ചു. ഈ അവാർഡിന്റെ 62 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിന് പുരസ്കാരം ലഭിക്കുന്നത്. കോഴിക്കോട് തിക്കോടി സ്വദേശി മുഹമ്മദ് മുഹ്സിന് മരണാനന്തര ബഹുമതിയും വടകര പുതുപ്പണം സ്വദേശി ഫത്താഹിന് ദേശീയ ധീരതാ അവാർഡുമാണ് ലഭിച്ചത്. സ്വജീവൻപോലും തൃണവത്ഗണിച്ച് കുട്ടികൾ നടത്തുന്ന ധീരതാ പ്രവർത്തനത്തിന് ഇന്ത്യൻ കൗൺസിൽഫോർ ചൈൽഡ് വെൽഫെയറാണ് പുരസ്കാരങ്ങൾ നൽകുന്നത്. ഓടിക്കൊണ്ടിരിക്കെ കത്തുന്ന ബസിൽനിന്ന് 20 പേരുടെ ജീവൻ രക്ഷിച്ചതിനാണ് ആദിത്യയ്ക്ക് പുരസ്കാരം. കടലിലെ തിരയിൽപ്പെട്ട മൂന്ന് സഹപാഠികളെ രക്ഷിക്കുന്നതിനിടെ സ്വജീവൻ നഷ്ടപ്പെട്ട മുഹമ്മദ് മുഹ്സിനാണ് ധീരതയ്ക്കുള്ള ദേശീയ അവാർഡ്. തീവണ്ടി വരുന്നതിനിടെ ട്രാക്കിൽപ്പെട്ട സ്ത്രീക്കും പേരക്കുട്ടിക്കും രക്ഷകനായതിനാണ് കോഴിക്കോട് വടകര പുതുപ്പണം ജെ.എൻ.എം.എസ്.എച്ചിലെ ഒമ്പതാംതരം വിദ്യാർഥി ഫത്താഹിന് ദേശീയ ധീരതാ അവാർഡ് ലഭിച്ചത്. ജനുവരി 26-ന് ഡൽഹിയിൽ റിപ്പബ്ലിക്ദിന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അവാർഡുകൾ വിതരണംചെയ്യും. Content Highlights:National Bravery Award-Kozhikode childrens


from mathrubhumi.latestnews.rssfeed https://ift.tt/35GmrB0
via IFTTT